മലയാളത്തിൻറെ സ്വന്തം മെഗാസ്റ്റാർ ആണ് മമ്മൂട്ടി. കഴിഞ്ഞ നിരവധി വർഷങ്ങളായി സിനിമയിൽ സജീവമാണ് ഇദ്ദേഹം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മെത്തേഡ് ആക്ടേഴ്സിൽ ഒരാളെന്ന് മമ്മൂട്ടിയെ നിസംശയം പറയാം. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ദുൽഖറും സിനിമയിൽ സജീവം. നിരവധി ആരാധകരും ദുൽഖറിന് ഉണ്ട്. മലയാളം കടന്നു തമിഴിൽ അടക്കം ദുൽഖർ തൻറെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്.
ഇപ്പോഴാ ഇരുവരും ഒന്നിഛേക്കും എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. മമ്മൂട്ടി ആരാധകരുടെ സോഷ്യൽ മീഡിയ പേജിൽ നിന്നും ഉള്ള വാർത്തകൾ ആണ് ഇവ. ഇരുവരെയും പ്രധാനകഥാപാത്രങ്ങളാക്കി വൈശാഖ് ചിത്രം സംവിധാനം ചെയ്യും എന്നാണ് വാർത്ത. മലയാളത്തിലെ പ്രശസ്ത സംവിധായകനാണ് വൈശാഖ്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്.
ചിത്രം നിർമ്മിക്കുന്നതും വൈശാഖ് തന്നെ ആയിരിക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ഉണ്ണി ആർ ചിത്രത്തിന് തിരക്കഥ ഒരുക്കുമെന്നും വാർത്തയിൽ പറയുന്നു. മലയാളത്തിലെ പണ്ടത്തെ സൂപ്പർ നായികമാരായ സുമലതയും, സുഹാസിനിയും ചിത്രത്തിലൂടെ മലയാളത്തിൽ ഒരു മടങ്ങിവരവു നടത്തുമെന്നും പറയുന്നുണ്ട്. തൊണ്ണൂറുകളിലെ മലയാളികളുടെ രോമാഞ്ചം ആയിരുന്നു ഇവർ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കോംബോ ആണ് ഇത്.
മുൻപും ഇവർ ഒന്നിക്കുമെന്ന് തരത്തിൽ വാർത്തകൾ വന്നിട്ടുണ്ട്. എന്നാൽ പിന്നീട് അത് സംഭവിച്ചിരുന്നില്ല. ദുൽഖറിന് സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനി ഉണ്ട്. മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങൾ പുറത്തിറങ്ങാൻ ഉണ്ട്. ആരാധകരെ ആവേശം കൊള്ളിക്കുന്ന നിരവധി ചിത്രങ്ങളാണ് അണിയറയിൽ മമ്മൂട്ടി നായകനായി ഒരുങ്ങുന്നത്.