നടൻ വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമായ ദളപതി 69 പൂജ ചെന്നൈയിൽ വച്ചു നടന്നു. എച്ച്. വിനോദ് ആണ് ‘ദളപതി 69’ സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ നിന്നും മമിത ബൈജുവും നരേനും പ്രിയാമണിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.വെങ്കട്ട് കെ നാരായണയാണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.