ആ സംഭവം എൻ്റെ ഹൃദയം തകർത്തു, ഇങ്ങനെ അനുഭവിക്കേണ്ട കാര്യമില്ല എന്ന് തോന്നി, അങ്ങനെയാണ് രാജ്യം വിടാൻ തീരുമാനിക്കുന്നത് – ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മല്ലികാ ഷെരാവത്ത്

മല്ലിക ഷേറാവത് എന്ന പേര് മലയാളികൾക്കും സുപരിചിതമായിരിക്കും. ഒരുകാലത്ത് ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു ഇവർ. ബോളിവുഡിലെ സെക്സ് സിംബൽ എന്നായിരുന്നു ഒരുകാലത്ത് ഇവരെ വിശേഷിപ്പിച്ചിരുന്നത്. ഹിന്ദിക്ക് പുറമേ തമിഴ്, ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇതിനു ശേഷമായിരുന്നു താരത്തിന് ലോസ്ആഞ്ചലസിൽ നിന്നും ഹോണററി സിറ്റിസൺഷിപ്പ് ലഭിക്കുന്നത്. 2010 വർഷത്തിലായിരുന്നു താരത്തിന് സിറ്റിസൺഷിപ്പ് ലഭിക്കുന്നത്.

അടുത്തിടെ താരം ഒരു അഭിമുഖം നൽകിയിരുന്നു. ഇതിൽ ഇന്ത്യക്കാരെ കുറിച്ച് പലകാര്യങ്ങളും താരം പറയുന്നുണ്ട്. ഇന്ത്യക്കാരുടെ സ്ത്രീകളോടുള്ള മനോഭാവം ഇപ്പോൾ നല്ല രീതിയിൽ മാറി എന്നാണ് താരം പറയുന്നത്. ഇപ്പോൾ സിനിമകളിലും വെബ് സീരിസുകളിലും ഗ്ലാമർ സീനുകളും ന്യൂഡ് സീനുകളും മുൻപത്തേക്കാൾ അധികമായി ഉണ്ട്. പക്ഷേ ഇപ്പോൾ അത്തരം സീനുകളുടെ പേരിൽ അതിൽ അഭിനയിക്കുന്ന നടിമാർ ജഡ്ജ് ചെയ്യപ്പെടാറില്ല. എഴുത്തുകാർ സ്ത്രീകഥാപാത്രങ്ങളെ വച്ച് കൂടുതൽ എക്സ്പ്ലോർ ചെയ്യുവാൻ വേണ്ടി ധൈര്യം കാണിക്കുന്നു – താരം അഭിമുഖത്തിൽ പറയുന്നു.

ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരങ്ങളിലൊരാളാണ് മല്ലിക. വിമർശനങ്ങൾ കാരണം താരത്തിന് രാജ്യം തന്നെ വിടേണ്ടിവന്നു. “വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഞാൻ ഏറ്റു വാങ്ങിയത്. സമൂഹത്തിൽ നിന്ന് മാത്രമല്ല മാധ്യമങ്ങളിൽ നിന്ന് പോലും അത്തരത്തിലുള്ള റിയാക്ഷൻ ആണ് എനിക്ക് ലഭിച്ചത്. ഞാനനുഭവിച്ചതിന് ഒരു കണക്കുമില്ല. ഹൃദയം തകർക്കുന്ന അനുഭവം ആയിരുന്നു അത്. എനിക്ക് അതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. അങ്ങനെയാണ് ഞാൻ രാജ്യം തന്നെ വിടുവാൻ തീരുമാനിച്ചത്” – താരം പറയുന്നു.

“അവർ എന്നോട് വളരെ ക്രൂരമായാണ് പെരുമാറിയത്. എന്തു കൊണ്ടാണ് എന്ന് എനിക്കറിയില്ല. അവർ എന്നെക്കുറിച്ച് കള്ളങ്ങൾ പറഞ്ഞു ഉണ്ടാക്കി. പലതരത്തിലുള്ള കഥകൾ പ്രചരിപ്പിച്ചു. മുഖ്യധാരാ മാധ്യമ പ്രവർത്തകർക്ക് പോലും ഇതിൽ പങ്കുണ്ട്. ഞാൻ പറയാത്ത കാര്യങ്ങൾ അവർ എൻറെ പേരിൽ അടിച്ചേൽപ്പിച്ചു. പല ആളുകളുമായി എനിക്ക് അടുപ്പം ഉണ്ട് എന്ന് അവർ പറഞ്ഞു ഉണ്ടാക്കി. ഇത് കൈവിട്ടുപോകുന്നു എനിക്ക് തോന്നി. ജീവിതത്തിൽ ഇത്തരം നെഗറ്റീവ് അനുഭവങ്ങൾ ഇനി വേണ്ട എന്ന് തീരുമാനിച്ചു. അങ്ങനെയാണ് രാജ്യം വിട്ടുപോകാൻ തീരുമാനം എടുക്കുന്നത്” – മല്ലിക പറയുന്നു.