സ്കാൻ ചെയ്തപ്പോൾ കണ്ടത് 7 കുഞ്ഞുങ്ങളെ, അവസാനം പുറത്തുവന്നത് എത്രപേർ എന്ന് അറിയുമോ? ഡോക്ടർമാർ പോലും അമ്പരന്നു

ഫാലിമ സിസ്സെ എന്ന യുവതി ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. 25 വയസ്സ് ആണ് ഇവർക്ക്. പ്രസവിക്കുന്നതിന് മുൻപ് ഏഴു കുട്ടികൾക്ക് ജന്മം നൽകുമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. സ്കാനിംഗ് റിപ്പോർട്ട് നടത്തിയപ്പോൾ ഡോക്ടർമാർ കണ്ടത് 7 കുട്ടികളെ ആയിരുന്നു. എന്നാൽ ഡോക്ടർമാരെ പോലും അമ്പരപ്പിച്ചുകൊണ്ട് അതിലും കൂടുതൽ കുട്ടികളെ പ്രസവിച്ചിരിക്കുകയാണ് ഇപ്പോൾ യുവതി.

മാലിയിൽ ആണ് ഈ യുവതിയുടെ സ്വദേശം. ഒറ്റപ്രസവത്തിൽ ഒൻപത് കുട്ടികൾ ആണ് ഇവർക്ക് ജനിച്ചിരിക്കുന്നത്. 5 പെൺകുട്ടികളും നാല് ആൺകുട്ടികളും ആണ് ഇവർക്ക് ഒറ്റപ്രസവത്തിൽ ഉണ്ടായിരിക്കുന്നത്. മാലിയിലെ ആരോഗ്യമന്ത്രി ആണ് ഈ വാർത്ത ലോകത്തെ അറിയിച്ചിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇത് ലോകത്തിനു തന്നെ ഒരു അത്ഭുതമാണ് എന്നും ഇവർ കൂട്ടിച്ചേർത്തു. ട്വിറ്റർ വഴി ആയിരുന്നു നാലിലെ ആരോഗ്യമന്ത്രി ഈ പ്രഖ്യാപനം ലോകത്തെ അറിയിച്ചത്.

നോർമൽ ഡെലിവറി അല്ലായിരുന്നു. സിസേറിയൻ വഴി ആയിരുന്നു കുട്ടികളെ പുറത്തെടുത്തത്. എങ്കിലും നിലവിൽ അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. കുട്ടികളെ എല്ലാംതന്നെ ആരോഗ്യത്തോടെ പുറത്തെടുക്കാൻ സാധിച്ചത് വലിയ ഭാഗ്യമായിട്ടാണ് ഡോക്ടർമാർ പറയുന്നത്.

നിരവധി ആളുകളാണ് ഇപ്പോൾ ഈ വാർത്ത ഏറ്റെടുത്തുകൊണ്ട് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. എന്നാൽ മലയാളികൾ മാത്രമാണ് ചൊറി കമൻറുകൾ നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. 9 കുട്ടികളെ എങ്ങനെ ഒറ്റയ്ക്ക് വളർത്തും, എല്ലാവർക്കും ഒരേ സമയം എങ്ങനെ പാലു കൊടുക്കും, ഇവർക്ക് വേണ്ട വസ്ത്രങ്ങളും മറ്റു കാര്യങ്ങളും എങ്ങനെ വാങ്ങും എന്നൊക്കെ ഓർത്ത് ആശങ്കപ്പെടുകയാണ് മലയാളികൾ. എന്തൊക്കെയായാലും ഈ വാർത്ത കേരളത്തിലും വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.