മലയാള സിനിമ ഭരിക്കുന്നത് മോഹൻലാൽ ! അദ്ദേഹം രണ്ട് മാസത്തെ ഡേറ്റ് തന്നുവെന്ന് പറഞ്ഞ് ഒപ്പിട്ട് കൊടുത്താല്‍ നിര്‍മ്മാതാവിന് 14 കോടി കിട്ടും ! സംവിധായകന്റെ വാക്കുകള്‍ വൈറലാകുന്നു !

മലയാള സിനിമ ഇന്ന് നാൾക്ക് നാൾ വളർന്നു കൊണ്ടിരിക്കുന്ന ഒരു ഇൻഡസ്ട്രിയായി മാറി കഴിഞ്ഞു. ലോക ശ്രദ്ധയും നേടിയെടുത്തു, മറ്റു ഭാഷ സിനിമ അഭിനേതാക്കൾ മലയാളി അഭിനേതാക്കളെ ബഹുമാനത്തോടെയാണ് നോക്കി കാണുന്നത്. മോഹന്‍ലാലിനെ കുറിച്ച്‌ സംവിധായകന്‍ ശാന്തിവിള ദിനേശന്‍ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബംഗ്ളാവില്‍ ഔത എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആണ് ദിനേശന്‍.

യുവ താരങ്ങളാണ് മലയാളസിനിമ ഭരിക്കുന്നത് എന്നു പറയുന്നത് വെറുതെയാണ് . രണ്ടുമാസത്തെ ഡേറ്റ് അനുവദിച്ചു എന്നുപറഞ്ഞ് മോഹന്‍ലാല്‍ ഒരു ലെറ്റര്‍ പാഡില്‍ ഒപ്പിട്ട് തന്നാല്‍ നിങ്ങള്‍ക്ക് കിട്ടും 14 കോടി. മലയാളത്തിലെ മറ്റൊരു താരത്തിന് പോലും ഇത്രയും മൂല്യം ഇല്ല . അങ്ങനെയിരിക്കെ യുവ താരങ്ങളാണ് മലയാളം സിനിമ ഭരിക്കുന്നത് എന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും.

മലയാളസിനിമ ഭരിക്കുന്നത് മോഹന്‍ലാലാണ്. തിയേറ്ററില്‍ പരാജയം ആയാല്‍ പോലും ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് പോലും കഷ്ടപ്പാട് സഹിക്കില്ല. ഉദാഹരണമായി അവസാനം റിലീസ് ആയ മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദര്‍ തിയേറ്ററില്‍ പരാജയമായി എങ്കിലും മുഴുവന്‍ ബിസിനസ്സില്‍ നിര്‍മ്മാതാവിന് ലാഭം നല്‍കിയ ചിത്രമാണ് അത്, അദ്ദേഹം പറഞ്ഞു.