കലാ രംഗത്തുള്ള താരങ്ങളുടെ വിവാഹ വാർത്തകളാണ് അടുത്ത കാലത്തായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. സിനിമ സീരിയൽ രംഗത്തെ താരങ്ങളുടെ വിവാഹത്തിനും വിവാഹനിശ്ചയത്തിനും സോഷ്യൽ മീഡിയയിൽ വലിയ വരവേൽപ്പാണ് ആരാധകർ നൽകാറ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വിവാഹം എപ്പോഴാണ് എന്ന കാത്തിരിപ്പിലാണ് ആരാധകർ. സിനിമാലോകത്തുനിന്നും സീരിയലിലേക്ക് കടന്നുവന്ന മാളവിക വെയിൽസ് എന്ന നടിയുടെ കല്യാണം എന്ന് നടക്കും എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ മുഴുവൻ ഉള്ളത്.
അമ്മുവിന്റെ അമ്മ, പൊന്നമ്പിളി,നന്ദിനി തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ് കവർന്ന മാളവിക ഇപ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ അഞ്ജന എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കുറച്ച് ദിവസങ്ങൾക്കു മുൻപാണ് താരം നായികയായി അഭിനയിച്ച സീരിയലിലെ നായകനായ രാഹുലിന്റെ വിവാഹം കഴിഞ്ഞത്. അതിനു പിന്നാലെ മഞ്ഞിൽ വിരിഞ്ഞ പൂവിലെ നായകനായ യുവ കൃഷ്ണയുടെ വിവാഹം കൂടി നിശ്ചയിച്ചതോടെ, എന്നാണ് മാളവിക കല്യാണം കഴിക്കുന്നത് എന്ന ചോദ്യം ആണ് സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നത്.
എന്നാൽ ഇതിനെതിരെ താരം ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നാൽ കുറച്ചുനാളുകൾക്കു മുമ്പ് ഒരു ചാനൽ പരിപാടിക്കിടയിൽ നൽകിയ അഭിമുഖത്തിന്റെ ഭാഗങ്ങളാണ് ഇപ്പോൾ ആരാധകർ ആഘോഷിക്കുന്നത്. വീട്ടിൽ തനിക്ക് വിവാഹ ആലോചനകൾ നടക്കുന്നുണ്ട് എന്നാൽ ഇതൊരിക്കലും ഒരു പ്രണയവിവാഹം ആയിരിക്കില്ലെന്നും മാളവിക പറഞ്ഞിരുന്നു. കൂടാതെ തന്റെ വിവാഹം ഒരിക്കലും ഒരു സർപ്രൈസ് ആക്കി വൈക്കില്ല എന്നും. ഏവരെയും അറിയിച്ചു മാത്രമേ വിവാഹിതയാവുകയുള്ളൂ എന്നും മാളവിക തുറന്നുപറഞ്ഞിരുന്നു.