12 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസ്; പിതാവിന് 102 കൊല്ലം കഠിന തടവ് വിധിച്ച് കോടതി, വിധിക്ക് കൈയ്യടി

മലപ്പുറം: 12 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 109 വര്‍ഷം കഠിന തടവ് വിധിച്ച് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി
109 വര്‍ഷം കഠിന തടവ് കൂടാതെ പ്രതിക്ക് 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി രശ്മിയാണ് ശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ 15 മാസത്തോളം അധിക ശിക്ഷ അനുഭവിക്കേണ്ടി വരും.2022 ഓഗസ്റ്റ് മുതല്‍ 2023 വരെ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. കടയില്‍ കൊണ്ടുപോയി സാധനങ്ങള്‍ വാങ്ങി തരാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ പറമ്പിലുളള കെട്ടിടത്തില്‍ എത്തിച്ച് കുട്ടിയെ പിതാവ് പീഡിപ്പിക്കുകയായിരുന്നു.

പ്രദേശവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 16 സാക്ഷികളും 18 രേഖകളും ഹാജരാക്കിയാണ് പ്രൊസിക്യൂഷന്‍ വിസ്താരം നടത്തിയത്.

അതേസമയം കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതിയും സമാനതരത്തിലുള്ള വിധി പുറപ്പെടുവിച്ചിരുന്നു.പതിനൊന്നുകാരിയായ മകളെ അഞ്ചാംവയസ്സുമുതല്‍ നിരന്തരമായി അതിഗുരുതരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പിതാവിന് 97 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ആണ് ശിക്ഷ വിധിച്ചത്.