
മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലും മലയാളത്തിന്റെ ഇന്റര്‍നാഷ്ണല്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വന്‍ പ്രതീക്ഷ സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’.
മലയാള സിനിമ പ്രേമികള്‍ ഒന്നടങ്കം വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
ഇപ്പോഴിതാ സിനിമക്കായി കാത്തിരിക്കുന്ന ആരാധകരിൽ ആവേശം വാനോളം ഉയർത്തി ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ്.
മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അകൗണ്ട് വഴിയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. ചിത്രം 2024 ജനുവരി 24 തിയേറ്ററിൽ എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററിന് ഒപ്പമാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്.
അടുത്ത വർഷം മലയാള സിനിമ ലാലേട്ടൻ എടുത്തു എന്നാണ് ആരാധകർ സന്തോഷ വാർത്ത ഏറ്റെടുത്തു പറയുന്നത്.
അതേസമയം, മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.