മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് നടി മാല പാര്‍വ്വതി. നിരവധി മികച്ച ചിത്രങ്ങളിലാണ് മാല പാര്‍വ്വതി അഭിനയിച്ചിട്ടുള്ളത്. കാക്കിപ്പട എന്ന ചിത്രമാണ് മലയാളത്തില്‍ അഭിനയിച്ച പുതിയ ചിത്രം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മാല പാര്‍വ്വതി അഭിനയിച്ചിരുന്നു.
ഇപ്പോഴിത തമിഴ് സിനിമയില്‍ നിന്നും തനിക്ക് അനുഭവിക്കേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറയുകയാണ് നടി മാലാ പാര്‍വതി.
തമിഴ് സിനിമയില്‍ നിന്ന് തനിക്ക് വന്ന ചില ഫോണ്‍ കോളുകളെക്കുറിച്ചാണ് നടി പറഞ്ഞത്.
സ്വാസിക അവതാരകയായ റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മാലാ പാര്‍വ്വതി തുറന്ന് പറഞ്ഞത്. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചും മറ്റും കേള്‍ക്കുമ്പോള്‍ ഭര്‍ത്താവ് എന്തെങ്കിലും പറയാറുണ്ടോ എന്ന സ്വാസികയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മാല പാര്‍വ്വതി.
ഞാന്‍ സിനിമയിലേക്ക് വന്ന സമയം. ‘ഇത് എന്ന മായം’ എന്നൊരു തമിഴ് സിനിമയില്‍ അഭിനയിച്ചിരുന്നു. സിനിമ കഴിഞ്ഞതിന് പിന്നാലെ കുറെ പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് ചെന്നൈയില്‍ നിന്ന് വിളിക്കും.
കോമ്പ്രമൈസ് ചെയ്യുമോ, പാക്കേജ് ഉണ്ട്. എന്നൊക്കെ ചോദിച്ച്.ക്യാമറാമാന്, സംവിധായകന്, നിര്‍മ്മാതാവ്, നടന് ഇവരില്‍ ആരെ വേണമെങ്കിലും സെലക്ട് ചെയ്യാം.അതിന് പൈസ വേറെ എന്നായിരിക്കും അവര്‍ സംസാരിക്കുക-എന്നാണ് മാല പാര്‍വ്വതി പറയുന്നത്.
സതീശേട്ടന്റെ അടുത്ത് നിന്നായിരിക്കും ഞാന്‍ ഫോണ്‍ എടുക്കുക. ഞങ്ങള്‍ക്ക് ഇത് കോമഡിയാണ്. സതീശേട്ടനും എന്റെ കൂടെയിരുന്ന് ചിരിക്കും എന്നും മാല പാര്‍വ്വതി പറയുന്നു.
നമ്മുടെ പെണ്‍കുട്ടികളെ എല്ലാം നേരിടാന്‍ പഠിപ്പിക്കണം. കാരണം ഇതുപോലെ ഒരുപാട് കാര്യങ്ങള്‍ വരും. കൂടെ വരുന്നോ എന്ന് ചോദിക്കും എന്റെ കൂടെ കിടക്കുന്നോ എന്ന് ചോദിക്കും. ഇവരെയൊക്കെ പേടിച്ച് നമ്മള് വീടിനകത്ത് ഇരിക്കേണ്ട കാര്യമില്ല. നോ എന്ന് പറഞ്ഞാല്‍ മതി-എന്നും മാല പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മാല പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍ സിനിമ പ്രേമികളില്‍ ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്. ഇത്രയും മോശം ഇന്ടസ്ട്രിയാണോ തമിഴ് സിനിമ എന്നാണ് സിനിമ പ്രേമികള്‍ ചോദിക്കുന്നത്.