കോൺഗ്രസ് നേതാവ് ശശി തരൂരുമൊത്തുള്ള ഫോട്ടോകൾ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവും പാർലമെന്റ് അംഗവുമായ മഹുവ മൊയ്ത്ര സോഷ്യൽ മീഡിയയിൽ പ്രചരിച്ചു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. പിന്നാലെ പ്രതികരിച്ചു കൊണ്ട് മഹുവ മൊയ്ത്ര തന്നെ രംഗത്ത് വന്നു. ക്രോപ്പ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) പശ്ചിമ ബംഗാൾ പാർലമെന്റംഗം കുറ്റപ്പെടുത്തിയിട്ടുണ്ട്. മഹുവ മൊയ്‌ത്രയും ശശി തരൂരും മറ്റുള്ളവർക്കൊപ്പം ഒരു റെസ്റ്റോറന്റിൽ അത്താഴം കഴിക്കുന്നതായി ചിത്രങ്ങൾ കാണിക്കുന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മഹുവ മൊയ്ത്രയെയും ശശി തരൂരിനെയും ട്രോളുകയാണ് എല്ലാവരും. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് രസകരമാണെന്നും, വെള്ള ബ്ലൗസിനെക്കാൾ പച്ച വസ്ത്രമാണ് തനിക്കിഷ്ടമെന്നും മൊയ്ത്ര ട്വീറ്റ് ചെയ്തു.
‘ബി.ജെ.പിയുടെ ട്രോൾ സംഘം എന്റെ ചില സ്വകാര്യ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് വളരെ രസകരമാണ്. വെള്ള ബ്ലൗസിനെക്കാൾ പച്ച വസ്ത്രമാണ് എനിക്കിഷ്ടം. എന്തിനാണ് ക്രോപ്പ് ചെയ്തു ബുദ്ധിമുട്ടുന്നത്? അത്താഴവിരുന്നിലെ മറ്റുള്ളവരെക്കൂടി കാണിക്കൂ. ബംഗാളിലെ സ്ത്രീകൾക്ക് ഒരു ജീവിതം നയിക്കുന്നവരാണ്. അത് കള്ളമല്ല” – മഹുവ മൊയ്ത്ര എക്‌സിൽ കുറിച്ചു.
അതെ സമയം ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ടിഎംസി എംപി മഹുവ മൊയ്ത്ര ബിജെപിയെയും അതിന്റെ ഐടി സെല്ലിനെയും വിമർശിക്കുകയുംചെയ്തു. മഹുവ മൊയ്‌ത്ര സിഗരറ്റ് വലിക്കുകയും ഷാംപെയ്ൻ കുടിക്കുകയും ചെയ്യുന്ന ഫോട്ടോയും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, താൻ സിഗരറ്റ് വലിക്കുന്ന കാര്യം നിഷേധിക്കുകയും തനിക്ക് പുകവലി അലർജിയാണെന്നും അവർ പറഞ്ഞു.