വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിൽ തൻറെതായ സ്ഥാനം നേടിയെടുത്ത നടന്മാരിൽ ഒരാളാണ് മാധവൻ. തെന്നിന്ത്യൻ സിനിമകൾക്ക് പുറമെ നിരവധി ബോളിവുഡ് സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിലെ പ്രകടനം മലയാളികൾക്ക് പോലും ഒരു കാലത്തും മറക്കാൻ സാധിക്കില്ല. ഇപ്പോൾ ഇദ്ദേഹം കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. പണ്ട് ഭാര്യയുടെ ഒപ്പം പുറത്തു പോയപ്പോൾ നടന്ന സംഭവത്തെ ആണ് ഇദ്ദേഹം വിശദീകരിക്കുന്നത്.
ഡി ബോംബെ ജേണൽ എന്ന് മാധ്യമത്തിന് ആണ് ഇദ്ദേഹം അഭിമുഖം നൽകിയത്. സരിത ബിർജെ എന്നാണ് ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേര്. പണ്ട് ഇരുവരും ഒരുമിച്ചു ബീച്ചിൽ പോയപ്പോൾ ഉണ്ടായ അനുഭവം ആണ് മാധവൻ പങ്കുവയ്ക്കുന്നത്. മുംബൈയിലെ ബീച്ചിൽ ആണ് ഇരുവരും പോയത്. ഇരുവരും അന്ന് വിവാഹിതരല്ല. പ്രണയിച്ചു നടക്കുന്ന സമയമായിരുന്നു ഇത്. ഇവരെ ഒരുമിച്ച് കണ്ട പോലീസുകാരൻ അടുത്തു വരികയും ഇവരെ അവിടെനിന്നും പറഞ്ഞയക്കുകയും ചെയ്തു.
“വീട്ടിൽ പോ” എന്നായിരുന്നു പോലീസുകാരൻ പറഞ്ഞത്. മുംബൈയിലെ പ്രണയം ആളുകളെ ഓർത്തെടുക്കുകയാണ് താരം. “ഞങ്ങൾ പ്രണയിച്ചു നടന്ന സമയത്ത് ഞങ്ങൾക്ക് ഒന്നിച്ചു ചിലവഴിക്കാൻ സ്ഥലങ്ങൾ വളരെ കുറവായിരുന്നു. മുംബൈയിലെ മറ്റു കമിതാക്കളെ പോലെ തന്നെ ഞങ്ങൾ ഡബിൾഡക്കർ ബസ്സിൽ കയറി സഞ്ചരിക്കുക, ബീച്ചിലെ പാറ മുകളിലിരുന്നു സമയം ചെലവഴിക്കുക ഇതൊക്കെ ആയിരുന്നു പതിവ്” – മാധവൻ പറയുന്നു. മുംബൈ സ്ട്രീറ്റ് ഫുഡ് എല്ലാം നല്ല രീതിയിൽ ആസ്വദിച്ച വിഷയവും ഇദ്ദേഹം തുറന്നുപറയുന്നു.
1999 വർഷത്തിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവർക്ക് ഒരു മകനുണ്ട്. വേദാന്ത് എന്നാണ് കുട്ടിയുടെ പേര്. അടുത്തിടെ ആണ് താരം സിനിമയിൽ വീണ്ടും തിരിച്ചുവരവ് നടത്തിയത്. വിക്രം വേദ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം തിരിച്ചുവരവ് നടത്തിയത്. വിജയ് സേതുപതി ആയിരുന്നു ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.