മുഖ്യമന്ത്രിക്കെതിരായ ഗവര്‍ണറുടെ ആരോപണങ്ങള്‍ തള്ളി സിപിഐഎം. ആര്‍എസ്എസ് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഗവര്‍ണറെന്നും ആര്‍എസ്എസ് വക്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളെപ്പറ്റി എന്ത് പറയാനാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞു.
പാര്‍ട്ടിക്ക് പറയാനുള്ളതെല്ലാം പാര്‍ട്ടി പറഞ്ഞിട്ടുണ്ട്. ഇതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ശാസ്ത്രസാങ്കേതിക വിദ്യയുപയോഗിച്ച് കാര്യങ്ങള്‍ പത്രസമ്മേളനം നടത്തി അവതരിപ്പിച്ചു എന്നതിനപ്പുറത്തേക്ക് ഒരു പുതിയ കാര്യവും ഗവര്‍ണര്‍ പറഞ്ഞിട്ടില്ല. അവിടെ കണ്ടതെല്ലാം പഴയ ദൃശ്യങ്ങളാണെന്നും എം.വി ഗോവിന്ദന് പറഞ്ഞു.
ഗവര്‍ണറെ ബഹുമാനിക്കുന്നയാളുകളാണ് തങ്ങള്‍. എന്നാല്‍ ഭരണഘടനാപരമായും നിയമപരമായും പ്രവര്‍ത്തിക്കുമ്പോഴാണ് ആ ബഹുമാനമുണ്ടാകുന്നത്. അല്ലാതെ താന്‍ പണ്ടേ ആര്‍എസ്എസ് ആണെന്ന് ആളുകള്‍ക്ക് മനസിലാകാത്ത രീതിയില്‍ അവതരിപ്പിക്കുന്നവരോട് തനിക്കൊന്നും പറയാനില്ലെന്നും എം.വി ഗോവിന്ദന് പറഞ്ഞു.