ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ 5 മണി വരെ ചന്ദ്രഗ്രഹണം നടക്കാനിരിക്കുകയാണ്. എന്നാൽ നമുക്ക് ഈ സമയം പകൽ ആയതുകൊണ്ട് ഇവിടെ കൃത്യമായി വ്യക്തമാക്കില്ല. കൂടുതലും യൂറോപ്യൻ രാജ്യങ്ങളിൽ ആയിരിക്കും ചന്ദ്രഗ്രഹണം പൂർണമായി വ്യക്തമാകുന്നത്. എങ്കിലും ഇന്ത്യയിലെ ചില സ്ഥലങ്ങൾ ആയ റാഞ്ചി, കൊൽക്കത്ത എന്നിവിടങ്ങളിൽ ചന്ദ്രഗ്രഹണം കാണാൻ സാധിക്കും എന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. കാണാൻ സാധിക്കില്ലെങ്കിലും മുൻകരുതലുകൾ എടുക്കാതെ ഇരിക്കരുത് എന്നാണ് പണ്ഡിതർ അഭിപ്രായപ്പെടുന്നത്.
ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയിലേക്ക് പതിക്കുന്ന രശ്മികൾ ശരീരത്തിൽ പതിക്കാൻ പാടില്ല എന്നാണ് പൂർവികർ പറയാറുള്ളത്. ഇത് നമ്മുടെ ശരീരത്തിൽ വലിയ രീതിയിലുള്ള ദോഷങ്ങളുണ്ടാക്കും. ശരീരത്തിൽ മാത്രമല്ല നമ്മുടെ ആരോഗ്യത്തിനും ഇത് വലിയ രീതിയിൽ ദോഷം ചെയ്യും. ഈ സമയത്ത് ഭക്ഷണം പാചകം ചെയ്യാൻ പാടില്ല എന്നും, അഥവാ പാചകം ചെയ്ത ഭക്ഷണം ഉണ്ടെങ്കിൽ അത് എടുത്തുകളയണം എന്നുമാണ് പൂർവികർ പറയാറുള്ളത്. ഏറ്റവുമധികം ശ്രദ്ധ പാലിക്കേണ്ടത് ഗർഭിണികളാണ്. പ്രത്യേക മുൻകരുതലുകൾ എടുത്തിട്ടില്ലെങ്കിൽ പിന്നെ എന്തു സംഭവിക്കും എന്ന് പറയാൻ പറ്റില്ല.
മൂർച്ചയുള്ള വസ്തുക്കൾ കൊണ്ട് ഒന്നും ഈ സമയം കളിക്കരുത്. അതിപ്പോൾ കത്രിക കൊണ്ട് പേപ്പർ വെട്ടുന്നത് ആയാലും, സൂചി കൊണ്ട് നൂൽ കോർക്കുന്നത് ആയാലും, ഒന്നും ചെയ്യാൻ പാടില്ല എന്നു പറഞ്ഞാൽ പാടില്ല. ചന്ദ്ര ഗ്രഹണ സമയത്ത് ഭക്ഷണം ഒന്നും തന്നെ കഴിക്കാൻ പാടില്ല. പരമാവധി വിശ്രമം നേടുവാൻ ശ്രമിക്കുക. വീട്ടിലെ ജനലും വാതിലും എല്ലാം കട്ടിയുള്ള തുണി കൊണ്ടോ പത്രം കൊണ്ടോ മൂടുക. ചന്ദ്രരശ്മികളെ ഒന്നും അകത്ത് കടക്കാൻ സമ്മതിക്കരുത്. പാചകം ചെയ്ത ഭക്ഷണം എല്ലാം എടുത്തുകളയുക. ഈ സമയത്ത് പാചകം ചെയ്യാനും പാടില്ല.
ഇതിനുപുറമേ ചന്ദ്ര ഗ്രഹണം കഴിഞ്ഞാൽ കുളിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വൈകീട്ട് 5 മണിക്ക് ആയിരിക്കും ചന്ദ്രഗ്രഹണം അവസാനിക്കുക. അഞ്ചു മണി കഴിഞ്ഞാൽ ഉടൻ തന്നെ പോയി കുളിക്കുക. കുളിക്കുമ്പോൾ സോപ്പിടാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത്രയൊക്കെ കാര്യങ്ങളാണ് നമ്മുടെ പൂർവികർ പറയാറുള്ളത്. എന്നാൽ ഇതിലൊന്നും ശാസ്ത്രീയമായ ഒരു അടിത്തറയുമില്ല. വിവേകമില്ലാത്ത ചില ആളുകൾ ഇതൊക്കെ ഇപ്പോഴും വിശ്വസിച്ചുപോരുന്നു. ആണെന്ന് വർഷങ്ങൾക്കു മുൻപു തന്നെ മനസ്സിലാക്കി കഴിഞ്ഞു.