നവംബർ 30ന് ചന്ദ്രഗ്രഹണം, ഈ അഞ്ചു നാളുകാർ പ്രത്യേകം സൂക്ഷിക്കുക

നവംബർ 30ന് ചന്ദ്രഗ്രഹണം നടക്കാൻ പോവുകയാണ്. ഈ വർഷം നടക്കാൻ പോകുന്ന നാലാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം ആയിരിക്കും ഇത്. സൂര്യൻ്റെയും ചന്ദ്രൻ്റെയും ഇടയിൽ ഭൂമി വരുമ്പോളാണ് ചന്ദ്രഗ്രഹണം അനുഭവപ്പെടുന്നത്. ചന്ദ്രഗ്രഹണം സംഭവിക്കുമ്പോൾ ഭൂമിയിൽ അതിൻറെ പ്രതിഫലം ഉണ്ടാകും. വിവിധ ആളുകൾക്ക് പല തരത്തിലായിരിക്കും പ്രതിഫലനം അനുഭവപ്പെടുക. ഈ 5 നാളുകാർ പ്രത്യേകം സൂക്ഷിക്കണം എന്നാണ് ജ്യോതിഷപണ്ഡിതർ നൽകുന്ന മുന്നറിയിപ്പ്.

ഏരീസ് – മാർച്ച് 20 മുതൽ ഏപ്രിൽ 19 വരെയുള്ള തീയതികളിൽ ജനിച്ചവർ ആണ് ഈ നാളിൽ ഉൾപ്പെടുന്നത്. ഇവർക്ക് ചന്ദ്രഗ്രഹണം വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും എന്നാണ് പറയപ്പെടുന്നത്. സാമ്പത്തികമായി അത്ര നല്ല സമയം ആയിരിക്കില്ല. പരമാവധി ശാന്തൻ ആയിരിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് പല മാനസിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടേക്കാം, പക്ഷേ അടിപതറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ടോറസ് – ഏപ്രിൽ 19 മുതൽ മെയ് 20 വരെയുള്ള തീയതികളിൽ ജനിച്ചവർ ആണ് ഈ നാളിൽ ഉൾപ്പെടുന്നത്. നിങ്ങളുടെ ആരോഗ്യത്തിന് ഇതു വളരെ മോശം സമയമാണ്. സാമ്പത്തികമായും തിരിച്ചടികൾ നിങ്ങൾക്ക് സംഭവിച്ചേക്കാം. ഭാവിയിൽ വരാനുള്ളത് മുന്നിൽകണ്ട് കരുതിയിരിക്കുക. അനാവശ്യമായ ചിലവുകൾ ഒഴിവാക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് കരുതലും സംരക്ഷണവും തരുന്ന ആളുകൾക്കിടയിൽ സമയം ചിലവഴിക്കുക.

വിർഗോ – ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 22 വരെയുള്ള തീയതികളിൽ ജനിച്ചവർ. നിങ്ങൾക്ക് ആയിരിക്കും ചന്ദ്രഗ്രഹണം കാരണം ഏറ്റവും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ പോകുന്നത്. അതുകൊണ്ട് ഏറ്റവും കൂടുതൽ കരുതിയിരിക്കേണ്ടത് നിങ്ങളാണ്. വലിയ തിരിച്ചടികളും പ്രതിസന്ധികളും നിങ്ങളെ കാത്തിരിക്കുന്നു, അത് നിങ്ങളുടെ മാനസിക ആരോഗ്യത്തെയും സാമ്പത്തികനിലയെയും കാര്യമായി ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ മാനസിക ആരോഗ്യത്തിന് കൂടുതൽ കരുതൽ നൽകുക. പരമാവധി ചിലവുകൾ എല്ലാം ഒഴിവാക്കി ഭാവിയിലേക്കുള്ള കരുതൽ നിക്ഷേപം ആരംഭിക്കുക.

സെഗിട്ടാറിയസ് – നവംബർ 21 മുതൽ ഡിസംബർ 21 വരെയുള്ള തീയതികളിൽ ജനിച്ചവർ ആണ് ഈ നാളിൽ ഉൾപ്പെടുന്നത്. ഈ നാളുകളിൽ ജനിച്ച സ്ത്രീകളും പുരുഷന്മാരും പ്രത്യേകം ശ്രദ്ധ എടുക്കേണ്ടിയിരിക്കുന്നു. എടുത്തുചാട്ടം കൊണ്ട് ഒന്നും ചെയ്യാൻ നിൽക്കരുത്. ഏതൊരു കാര്യവും ചെയ്യുന്നതിനു മുൻപും രണ്ടു തവണയെങ്കിലും ആലോചിക്കുക, സാമ്പത്തികമായ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് പ്രത്യേകം ശ്രദ്ധ ചെലുത്തുക. നിങ്ങളുടെ ആരോഗ്യത്തിനും പ്രഥമ പരിഗണന നൽകുക. ചന്ദ്രഗ്രഹണ ദിവസം നിങ്ങളുടെ ആരോഗ്യം മോശപെടാൻ സാധ്യതയുണ്ട്.

പിസ്കെസ് – ഫെബ്രുവരി 19 മുതൽ മാർച്ച് 20 വരെയുള്ള തീയതികളിൽ ജനിച്ചവർ ആണ് ഈ നാളിൽ ഉൾപ്പെടുന്നത്. ഈ നാളുകളിൽ ജനിച്ചവർ പൊതുവേ തർക്കങ്ങൾക്ക് ഒന്നും മുതിരാറില്ല. പക്ഷേ ചന്ദ്രഗ്രഹണ സമയത്ത് നിങ്ങൾക്ക് പലരുമായും കലഹിക്കുക വേണ്ടി വരും. നിങ്ങൾക്ക് ശരിയാണെന്ന് തോന്നുന്ന പല കാര്യങ്ങളും, രണ്ടുതവണ ആലോചിച്ചശേഷം മാത്രം ചെയ്യുക. പെട്ടെന്നുള്ള ആവേശത്തിൽ എടുക്കുന്ന തീരുമാനങ്ങൾ പാളി പോവാൻ സാധ്യതയുണ്ട്. വളരെ ശ്രദ്ധയോടെ കാര്യങ്ങൾ കേട്ടതിനു ശേഷം മാത്രം തീരുമാനങ്ങളെടുക്കുക. ആരോഗ്യപരമായും നിങ്ങൾ ഏറെ ശ്രദ്ധിക്കേണ്ട സമയമാണ് ഇത്.