കമല്ഹാസന് നായകനായി എത്തിയ വിക്രം സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചത് . വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമ വിജയിച്ചതോടെ കമല്ഹാസന് ലോകേഷിന് കാര്‍ സമ്മാനമായി നല്‍കിയത് എല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ റോളക്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുര്യക്ക് അതേ ബ്രാന്‍ഡിലുള്ള വാച്ചാണ് കമല്‍ സമ്മാനമായി നല്‍കിയിരുന്നു.
ഇപ്പോഴിതാ കമല്‍ സമ്മാനമായി നല്കിയ വാച്ച് പുതിയതായി വാങ്ങിയതല്ല മറിച്ച് കമല്ഹാസന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയതാണെന്ന് വെളുപ്പെടുത്തിയിരിക്കുകയാണ് ലോകേഷ്. തമിഴ് സിനിമ റിവ്യൂ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ലോകേഷ് ഈ സമ്മാനത്തിന്റെ കാര്യവും പറഞ്ഞത്.
‘കമല്‍ സാറിന് ഏറെ പ്രിയപ്പെട്ട വാച്ചയിരുന്നു അത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ വില കൂടിയ വാച്ച്. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട വാച്ചാണ് സൂര്യ സാറിന് സമ്മാനമായി കൊടുത്തത്. അത് കൊടുത്തപ്പോള്‍ സൂര്യ സാര്‍ കരഞ്ഞു’ ലോകേഷ് പറഞ്ഞു.
അതേസമയം നൂറ്റിപത്ത് ദിവസങ്ങളാണ് വിക്രം’ ഷൂട്ട് പൂര്‍ത്തിയാകാന്‍ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദം സങ്കലനം കണ്ണന് ഗണ്‍പത്.