മെസ്സിയുടെ വിടവാങ്ങൽ കരച്ചിൽ ഓർമ്മയില്ലേ? മെസ്സിയുടെ കണ്ണീർ പതിഞ്ഞ ടിഷ്യൂ പേപ്പർ ലേലത്തിന്, വില കേട്ടാൽ നിങ്ങൾ ഞെട്ടും

കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു മെസ്സി ബാഴ്സലോണ വിട്ടത്. വിടവാങ്ങൽ പ്രസംഗത്തിൽ മെസ്സി പൊട്ടി കരഞ്ഞിരുന്നു. കോടിക്കണക്കിന് ആരാധകർ ആയിരുന്നു താരത്തിനൊപ്പം കരഞ്ഞത്. നീണ്ട 21 വർഷത്തെ ബന്ധത്തിനു ശേഷം ആണ് മെസ്സി ബാഴ്സലോണ വിട്ടത്. പിന്നീട് പി എസ് ജിയിൽ ആണ് മെസ്സി ചേർന്നത്.

ഫുട്ബോൾ ആരാധകർക്ക് ഒന്നും തന്നെ മെസ്സിയുടെ വിടവാങ്ങൽ പ്രസംഗം മറക്കുവാൻ സാധിക്കില്ല. വളരെ ശക്തമായ ഒരു വ്യക്തി അന്ന് അവിടെ കുട്ടികളെപ്പോലെ കരയുകയായിരുന്നു. കരയുന്ന മെസ്സിക്ക് ഭാര്യ ആൻറ്റോനല്ല കണ്ണീർ തുടക്കുവാൻ ഒരു ടിഷ്യൂപേപ്പർ കൊടുത്തിരുന്നു. ഈ ടിഷ്യൂപേപ്പർ മെസ്സി പിന്നീട് വലിച്ചെറിയുകയും ചെയ്തു.

ഈ വലിച്ചെറിഞ്ഞ ടിഷ്യൂപേപ്പർ ഒരാൾ താഴത്ത് നിന്നും പെറുക്കി എടുക്കുകയായിരുന്നു. ഇതാണ് പിന്നീട് ലേലത്തിന് വെച്ചത്. വില കേട്ടാൽ ചിലപ്പോൾ നിങ്ങൾ ഞെട്ടും. 10 മില്യൺ ഡോളറാണ് വില. അതായത് ഇന്ത്യൻ രൂപയിൽ ഏഴര കോടിയോളം രൂപ. മെസ്സിയുടെ കണ്ണീരാണ് ടിഷ്യു പേപ്പറിൽ പതിഞ്ഞിരിക്കുന്നത് എന്ന് ആലോചിക്കുമ്പോൾ ഇതൊന്നും വലിയ വില അല്ല എന്നാണ് കേരളത്തിലെ ആരാധകർ അഭിപ്രായപ്പെടുന്നത്.

എന്നാൽ എന്തുകൊണ്ടാണ് ഇത്രയും വില എന്ന് അറിയുമോ? ആരാധകർ അത്രയും വലിയ തുക കൊടുത്ത് വാങ്ങാൻ തയ്യാറായത് കൊണ്ട് മാത്രമല്ല. അതിൽ മെസ്സിയുടെ ജനിതകഘടന അടങ്ങിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ അത് ഉപയോഗിച്ച് മെസ്സിയെ പോലെ മറ്റൊരു കളിക്കാരനെ കൂടി സൃഷ്ടിക്കാൻ സാധിക്കും. എന്തായാലും ലോകം കാത്തിരിക്കുകയാണ് അടുത്ത മെസ്സിക്ക് വേണ്ടി. അത് മെസ്സിയുടെ ജനിതകഘടനയിൽ നിന്നുതന്നെ ജനിക്കുമോ എന്ന ചോദ്യത്തിന് ആണ് ഇനി ഉത്തരം നൽകാൻ ഉള്ളത്.