പ്രേക്ഷകർക്ക് പ്രത്യേക ഇഷ്ടമാണ് നടി ലെനയോട്.താരത്തിന്റെ പുതിയ ചിത്രം ഇടിയൻ ചന്തുവെന്ന സിനിമ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ആക്ഷനോടൊപ്പം നർമ്മവും വൈകാരിക ജീവിത മുഹൂർത്തങ്ങളുമായി എത്തുന്ന സിനിമയുടെ റിലീസ് ഈ മാസം 19നാണ്. ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനും കിച്ചു ടെല്ലസിനും പുറമെ സലിംകുമാർ, ചന്തു സലിംകുമാർ, ലാലു അലക്സ്, ജോണി ആന്റണി, ലെന, രമേശ് പിഷാരടി, ബിജു സോപാനം തുടങ്ങി വലിയൊരു താരനിരയും അണിനിരന്നിട്ടുണ്ട്. ഈ സിനിമയുടെ ഷൂട്ടിങ് സെറ്റിലായിരുന്നപ്പോഴാണ് നടി ലെനയുടെ വിവാഹം തീരുമാനിച്ചത്. മാത്രമല്ല ഈ സിനിമയിൽ അഭിനയിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റ് ഒരു മാസംതാരം വിശ്രമത്തിലുമായിരുന്നു.ഇപ്പോഴിതാ ആ വൈറൽ അഭിമുഖത്തെ കുറിച്ച് ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലെന സംസാരിച്ചു. വൈറലാകാൻ വേണ്ടി മനപൂർവം താൻ ഒന്നും ചെയ്തിട്ടില്ലെന്നാണ് ലെന പറയുന്നത്.
ഇടിയൻ ചന്തു സിനിമയിൽ അഭിനയിച്ചപ്പോൾ കൈ ഒടിഞ്ഞു. ഒരു മാസം പിന്നെ റെസ്റ്റായിരുന്നു. ആ ഒരു മാസം എന്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു. ഞാൻ എയറിൽ പോകണമെന്ന് വിചാരിച്ചല്ല ഒന്നും ചെയ്യുന്നത്. ആൾക്കാർ എന്നെ എയറിലാക്കുന്നതല്ല. അതുകൊണ്ട് എന്ത് ട്രോൾസ് വന്നാലും എഞ്ചോയ് ചെയ്യും. ട്രോൾസ് കാരണം എനിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. വൈറലാകാൻ വേണ്ടി മനപൂർവം ഞാൻ ഒന്നും ചെയ്തിട്ടില്ല.പക്ഷെ ഞാൻ പറഞ്ഞതൊക്കെ ഏറ്റെടുത്ത ആൾക്കാരോട് ഞാൻ വീണ്ടും വീണ്ടും നന്ദി പറയാറുണ്ട്. അവർ കാരണം എന്റെ ലൈഫിൽ ഒരുപാട് നല്ല കാര്യങ്ങളുണ്ടായി. എന്റെ പുതിയ ബുക്കിന് പബ്ലിസിറ്റി കൊടുക്കുന്നത് വേണ്ടി നൽകിയ ഇന്റർവ്യൂവാണ് വൈറലായത്. ആ ബുക്ക് ഇന്റർവ്യൂ വൈറലായതോടെ നാഷണൽ ബെസ്റ്റ് സെല്ലറായി.മാത്രമല്ല പെൻഗ്വിൻ ബുക്ക്സ് ഇങ്ങോട്ട് വന്ന് ആ ബുക്ക് ഞങ്ങൾക്ക് തരുമോയെന്ന് ചോദിച്ചു. അതുപോലെ ആ ബുക്ക് വാങ്ങി വായിച്ചിട്ടും എന്റെ ഇന്റർവ്യൂ കണ്ടിട്ടുമാണ് എനിക്ക് വിവാഹാലോചന വന്നതും. അതുകൊണ്ട് തന്നെ ആ ഇന്റർവ്യൂ കണ്ട് ചിരിച്ചവർക്ക് ചിരിയും കിട്ടി എനിക്ക് കിട്ടേണ്ടത് എനിക്കും കിട്ടി എന്നാണ് ലെന പറഞ്ഞത്.