ഹീറോയിന്‍ ആകാത്തതിന് വ്യക്തമായ കാരണം ഉണ്ട് ; ഒടുവില്‍ മനസ്സുതുറന്ന് നടി ലെന

ഒട്ടുമിക്ക ചിത്രങ്ങളിലും ചെറിയ വേഷമെങ്കിലും ചെയ്തിട്ടുള്ള നടിയാണ് ലെന . രണ്ടു പതിറ്റാണ്ടിലേറെയായി താരം സിനിമയില്‍ തുടരുന്നു. സീരിയല്‍ മേഘലയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത് , പിന്നാലെ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യാനും നടിക്ക് കഴിഞ്ഞു.

എന്നാല്‍ ഇപ്പോള്‍ നടി ഹീറോയിന്‍ ആയി അങ്ങനെ എത്താറില്ല, ഇതേക്കുറിച്ച് പലരും താരത്തോട് ചോദിച്ചിരുന്നു, ലെനയെ പോലെ ഒരു നടിക്ക് അവസരം കിട്ടാഞ്ഞിട്ട് ആണ് എന്ന് പറഞ്ഞാന്‍ അത് വിശ്വസിക്കാന്‍ പ്രയാസം ആണ്, എന്നാല്‍ തനിക്ക് ഹീറോയിന് ആകുന്നതിന് താല്‍പര്യം ഇല്ലെന്നാണ് ലെന ഇപ്പോള്‍ പറയുന്നത്.

‘ഹീറോയിന് ആകുന്നതിന് പരിധിയുണ്ട്. മാക്സിമം പോയാല്‍ ഒരു അഞ്ച് വര്‍ഷം. അതുകഴിയുമ്പോഴേക്കും തീരും. ഈ ഹീറോയിന്‍ ആകുന്നതില്‍ എനിക്ക് സംതൃപ്തിയുണ്ടായിരുന്നില്ല. അന്നത്തെ കാലഘട്ടത്തില്‍ ഹീറോയിന്‍ എന്ന് പറഞ്ഞാല്‍ നായകനെ മാത്രം നോക്കി നില്‍ക്കുന്ന, നായകന്റെ കൂടെ പാട്ടുസീനുകളില്‍ വരുന്ന, അത്യാവശ്യം കരയുന്ന ഒരു കഥാപാത്രം.

വളരെ കുറച്ച് മാത്രമെ പെര്‍ഫോം ചെയ്യാനുണ്ടായിരുന്നുള്ളു. അന്ന് ഇതൊക്കെ ഞാന്‍ നോക്കിക്കാണുമ്പോള്‍ തോന്നിയിരുന്നു ഇതൊക്കെ മാത്രം ചെയ്താ മതിയോ എന്ന്. എനിക്ക് ഇതല്ല വേണ്ടത്. എനിക്ക് ഇടയ്ക്ക് വില്ലത്തിയാകണം, ഡോക്ടറാകണം, പൊലീസാകണം അങ്ങനെ എല്ലാം ചെയ്യണം. അതാണല്ലോ ഒരു നടി ചെയ്യേണ്ടത് എന്ന് തോന്നിയിരുന്നു.

ഹീറോയിന്‍ ആയാല്‍ അത് മാത്രമല്ലേ ആകുള്ളു. എനിക്ക് എല്ലാത്തരം വേഷങ്ങളും ചെയ്യണമെന്നായിരുന്നു. അതാണ് ഇപ്പോള്‍ 115മത്തെ സിനിമയില്‍ വന്ന് നില്‍ക്കുമ്പോള്‍ എനിക്ക് ലഭിക്കുന്ന സംതൃപ്തി. അതൊരിക്കലും ഒരു ഹീറോയിന്‍ ആയി മാത്രം നിലനിന്നിരുന്നുവെങ്കില്‍ കിട്ടില്ലായിരുന്നു,” ലെന പറഞ്ഞു.


അതേസമയം സിനിമാ മേഘലയില്‍ തിരക്കുള്ള നടിയാണ് ലെന. കിട്ടുന്ന വേഷം ഭംഗിയായി ചെയ്താണ് താരം കയ്യടി നേടാര്‍. ഏത് കഥാപാത്രവും തനിക്ക് ഇണങ്ങുമെന്ന് ലെന തെളിയിച്ച് കഴിഞ്ഞു.