സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായകന് എംജി ശ്രീകുമാറും ഭാര്യ ലേഖയും. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. ലിവിങ് ടുഗദര്‍ ജീവിതം അവസാനിപ്പിച്ച് ഈ അടുത്തായിരുന്നു ഇവര്‍ വിവാഹം കഴിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലേഖയും. സിനിമ താരങ്ങളുമായി അടുത്ത സൗഹൃദം ഉണ്ട് ലേഖക്ക്.
ഇപ്പോഴിതാ ദിലീപിനൊപ്പം ഉള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ലേഖ എത്തിയത്. സൗദിയില്‍ ദിലീപ് ഷോയ്ക്കിടെയായിരുന്നു ചിത്രം പകര്‍ത്തിയത് എന്ന് ലേഖ പറയുന്നു. അതേസമയം ഈ ചിത്രം ആരാധകരും പങ്കുവെച്ചു. ഫാന്‍സ് ഗ്രൂപ്പുകളില്‍ ഇതിനകം തന്നെ ചിത്രം വൈറലായി കഴിഞ്ഞു. ചിത്രത്തില്‍ കിടിലന്‍ ലുക്കിലാണ് ദിലീപ് എത്തിയത്. ചിത്രത്തില്‍ ദിലീപിന്റെ കട്ട താടിയും കൂളിംഗ് ഗ്ലാസും, കളര്‍ഫുള്‍ ഷര്‍ട്ടും ആയിരുന്നു ഹൈലൈറ്റ്.
അതേസമയം ലേഖയും സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തില്‍ എത്തിയത്. കറുപ്പ് വസ്ത്രവും കൂളിംഗ് ഗ്ലാസും വെച്ച് ലേഖയും എത്തി. വെള്ളയും നീലയും നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചു കൊണ്ടായിരുന്നു എംജി ശ്രീകുമാര്‍ എത്തിയത്. എന്തായാലും താരങ്ങളുടെ ഫോട്ടോസ് വൈറല്‍ ആയി കഴിഞ്ഞു.