അത്തരം വേഷങ്ങള്‍ ചെയ്യാന്‍ താല്‍പര്യമില്ല; ലക്ഷ്മിഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിഗോപാലസ്വാമി. ഒരു നര്‍ത്തകി കൂടിയായ ലക്ഷ്മി മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആദ്യം തന്നെ ഒരു അമ്മയുടെ റോളായിരുന്നു ലക്ഷ്മിക്ക് ലഭിച്ചത്. ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യരുതെന്ന് ലക്ഷ്മിയോട് പലരും പറഞ്ഞുവെങ്കിലും നടി അതൊന്നും കേട്ടിരുന്നില്ല. താന്‍ കഥാപാത്രത്തെക്കുറിച്ച് മാത്രമാണ് എപ്പോഴും ചിന്തിക്കാറുള്ളത് എന്നും ലക്ഷ്മി പറഞ്ഞിരുന്നു.

ഭാര്യയായും, നായികയായും എല്ലാം ലക്ഷ്മി എത്തിയിട്ടുണ്ടെങ്കിലും ഗ്ലാമര്‍ വേഷങ്ങള്‍ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ല. തനിക്ക് ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാന്‍ മടിയാണ് എന്നാണ് ലക്ഷ്മി പറയുന്നത്.

താന്‍ കംഫര്‍ട്ടല്ല അത്തരം വേഷങ്ങളിലെന്നും നടി പറയുന്നു. ഒരു അഭിനേതാവാണെന്ന രീതിയില്‍ എല്ലാം ചെയ്യാന്‍ ഞാന്‍ ബാധ്യസ്ഥയാണ്. എന്നാല്‍ എനിക്ക് ഗ്ലാമറസ് വേഷം ചെയ്യാന്‍ താല്‍പര്യമില്ലെന്നായിരുന്നു ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞത്. ഒരു ഹിന്ദി സിനിമ ചെയ്തിരുന്നു. ആ സമയത്ത് ഒരു എക്സ്പോസ്ഡ് സീനുണ്ടായിരുന്നു.

തോളോട് ചേര്‍ന്നുള്ള രംഗമായിരുന്നു. ആ ഗാനരംഗത്ത് അത് വേണമായിരുന്നു. അതിനാലാണ് അങ്ങനെ ചെയ്തത്. ജസ്റ്റ് ഒരു സെക്കന്‍ഡേയുള്ളൂ. അച്ഛനും അമ്മയും ഇത് കണ്ടാല്‍ എങ്ങനെ പ്രതികരിക്കുമെന്നോര്‍ത്ത് പേടിയായിരുന്നു. അവരതൊന്നും ശ്രദ്ധിച്ചിട്ടേയില്ല താരം പറഞ്ഞു.