തികച്ചും നാടകീയ രംഗങ്ങൾക്ക് ശേഷം താത്കാലികമായ ബിഗ് ബോസ്സിൽ നിന്ന് പുറത്തുപോയെങ്കിലും , രജിത് സർ ബിഗ് ബോസ്സിൽ തിരിച്ചെത്തുമെന്ന് പ്രതീ ക്ഷിച്ചവർ ആണ് ബിഗ് ബോസ് പ്രേക്ഷകർ .എന്നാൽ പ്രേക്ഷകരുടെ രാജാവായി തീർന്ന രജിത് സറിനെ ബിഗ് ബോസ്സിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് എങ്ങും എതിർപ്പുകൾ കൂടി വരുകയാണ്. ഏഷ്യാനെറ്റിനെ തന്നെ ബഹിഷ്കരിക്കണം എന്ന നിലപാടിലാണ് പലരും.
മണിക്കൂറുകൾക്കുള്ളിൽ ഏഷ്യാനെറ്റ് fb പേജ് ഡിസ്ലൈക് ചെയ്തു പ്രതിഷേധം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ് പ്രേക്ഷകർ. 5 ലക്ഷം ഡിസ്ലൈക്കാണ് വെറും ചുരുങ്ങിയ സമയം കൊണ്ട് ഏഷ്യാനെറ്റിന് ഫേസ്ബുക്കിൽ കിട്ടിയത്.പേജ് ലൈക് ചെയ്തവരുടെ എണ്ണവും യഥാസമയം കുറഞ്ഞിട്ടുണ്ട്. ‘രേഷ്മേ നിനക്ക് മാപ്പില്ല ‘ എന്നും ‘ലാലേട്ടാ രജിത് സാറിനോടിതു വേണ്ടായിരുന്നു’ എന്നും പ്രതികരണം ശക്തം.