‘ഡി ഫോര്‍ ഡാന്‍സ്’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ പ്രിയങ്കരനായി മാറിയ ആളാണ് സുഹൈദ് കുക്കു. ഷോയ്ക്ക് പിന്നാലെ വലിയ ആരാധക വൃന്ദം തന്നെ കുക്കുവിന് ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് കുക്കു. കുക്കുവിന്റെ ഭാര്യയും മലയാളികള്‍ സുപരിചിതയാണ്.
സോഷ്യല്‍ മീഡിയയില്‍ കുക്കുവിനും ഭാര്യ ദീപക്കും നിരവധി ആരാധകരുമുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ച് കുക്കുവും ഭാര്യയും എത്താറുണ്ട്. ദാമ്പത്യ ജീവിതത്തിലെ കുഞ്ഞ് കുഞ്ഞ് കുസൃതികളും തമാശകളും കരിയറിലെ സന്തോഷങ്ങളും എല്ലാം യൂട്യൂബിലൂടെ രണ്ട് പേരും പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിത ദീപ പങ്കുവച്ച പോസ്റ്റാണ് ഇവരുടെ ആരാധകര്‍ക്ക് ഇടയില്‍ ശ്രദ്ധ നേടുന്നത്. കുക്കുവിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ആണ് ദീപ എത്തിയിരിക്കുന്നത്. പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ക്ക് ഒപ്പം ദീപ പങ്കുവച്ച കുറിപ്പാണ് ആരാധകരുടെ ശ്രദ്ധ ആകര്‍ഷിച്ചത്.
View this post on Instagram
ബേബീ ആ സത്യം നീ അംഗീകരിക്കണം. നീ ഇപ്പോള്‍ മുപ്പതുകളിലേക്ക് കടന്നു.. ഹാപ്പി ബേര്‍ത്ത് ഡേ ചക്കുടൂ’ എന്ന് പറഞ്ഞുകൊണ്ടാണ് ദീപയുടെ പോസ്റ്റ്. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കുക്കുവിന് ആശംസ നേരുന്നത്.
വയസ്സ് മുപ്പതായി എന്ന സത്യം കുക്കുവിനെ നിരാശയിലാക്കിയിട്ടുണ്ടാകും എന്നാണ് ആരാധകരുടെ രസകരമായ കമന്റുകള്‍. അതേസമയം ഡാന്‍സര്‍ കൂടിയായ കുക്കു സിനിമയിലും അഭിനയിച്ചിരുന്നു.
കട്ടപ്പനയിലെ ഋത്വിക് റോഷന്, കളി, ഒരു അഡാര്‍ ലവ് എന്നിവയുള്‍പ്പെടെ അഞ്ചിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. കുക്കു കെ ഡാന്‍സ് എന്ന പേരില്‍ ഒരു ഡാന്‍സ് സ്റ്റാര്‍ട്ടപ്പ് തുടങ്ങിയിട്ടുണ്ട്.
കണ്ടെംപററി, ഹിപ് ഹോപ്, ബോളിവുഡ്, ജിംനാസ്റ്റിക്സ്, കഥക്, ഭരതനാട്യം, തുടങ്ങി നൃത്തവുമായി ബന്ധപ്പെട്ട പതിനൊന്നോളം ഇനങ്ങളില്‍ പരിശീലനം നല്‍കുകയാണ് സംരഭത്തിന്റെ ലക്ഷ്യം.