സുരേഷ് ഗോപിയും ദിലീപും ഒന്നിച്ചിട്ട് പോലും കുടുംബവിളക്കിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല

പരമ്പരകള്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള മത്സരം ഇപ്പോഴും തുടരുകയാണ്. ഓണത്തിന് നല്ലൊരു എപ്പിസോഡ് ഒരുക്കിക്കൊണ്ട് ഇതിനായി പല പരമ്പരകളും ശ്രമിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കുടുംബവിളക്ക് തന്നെയാണ് . എന്നാല്‍ ഇതിനിടെ ഓണം അടുപ്പിച്ച് ഏഷ്യാനെറ്റില്‍ വന്ന ഏറ്റവും പുതിയ പരിപാടികള്‍ക്ക് പോലും കുടുംബവിളക്ക് പരമ്പരയുടെ അടുത്ത് പോലും എത്താന്‍ സാധിച്ചില്ല എന്നതാണ് മറ്റൊരു കാര്യം. കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍ നോക്കിയാല്‍ സൂപ്പര്‍സ്റ്റാറുകള്‍ പങ്കെടുത്ത പരിപാടി പോലും വിചാരിച്ചത് പോലെ നേട്ടം കൊയ്യാന്‍ സാധിച്ചിട്ടില്ല എന്ന് തന്നെ പറയാം. ആ സമയത്തും റേറ്റിംഗ് ഒന്നാംസ്ഥാനത്ത് കുടുംബവിളക്ക് തന്നെയായിരുന്നു.

കുടുംബത്തിലെ പ്രതീഷിന്റെ വിവാഹവും ഇതിനു പിന്നാലെ നടക്കുന്ന സംഭവവികാസങ്ങളുമാണ് സീരിയല്‍ കാണിച്ചിരുന്നത്. ഓണത്തിന് മുമ്പും ഓണത്തിനു ശേഷവും ഒന്നാംസ്ഥാനം വിട്ടുകൊടുകാതെ ജൈത്രയാത്ര തുടരുകയാണ് കുടുംബവിളക്ക് . ഇതിനിടെ ഏറെ നാളുകള്‍ക്ക് ശേഷം സൂപ്പര്‍താരങ്ങളും മിമിക്രി താരങ്ങളും ഒന്നിച്ച കോമഡി മാമാങ്കം സ്‌ക്രീനില്‍ എത്തിയിരുന്നു. വലിയ ആഘോഷത്തോട് കൂടിത്തന്നെയായിരുന്നു കോമഡി മാമാങ്കത്തിന്റെ വരവ് . ഏറെ നാളുകള്‍ക്കു ശേഷം ജനപ്രിയനായകന്‍ ദിലീപ് ടെലിവിഷന്‍ പരിപാടിയില്‍ എത്തിയ പരിപാടി എന്ന പ്രത്യേകതയും കോമഡി മാമാങ്കത്തിന് ഉണ്ടായിരുന്നു.

സുരേഷ് ഗോപിയുടെ വരവും, ഇവരുടെ ഡയലോഗും ചിരിയും കളിയും തമാശയും അങ്ങനെ എല്ലാം വൈറല്‍ ആയെങ്കിലും പ്രതീക്ഷിച്ചതുപോലെ വിജയം നേടാന്‍ ഇതിനു കഴിഞ്ഞില്ല. ഈ സമയത്തും റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് തന്നെയായിരുന്നു കുടുംബവിളക്ക്. കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. അതേസമയം കുടുംബവിളക്കിന് തൊട്ടുപിന്നാലെ സാന്ത്വനവും ഉണ്ട് . നേരത്തെ ഒന്നാം സ്ഥാനം കൈയടക്കിയിരുന്ന സ്വാന്തനം പിന്നീട് രണ്ടാംസ്ഥാനത്തേക്ക് പോവുകയായിരുന്നു. ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയവും ഇതിനിടയിലുള്ള പിണക്കവും എല്ലാം ആണ് സ്വാന്തനത്തെ ഒന്നാംസ്ഥാനത്ത് എത്തിച്ചിരുന്നത് .