നടന് ജയസൂര്യയെ നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലാണ് ഉഷയും കൂട്ടരും. അതിരാവിലെ തന്നെയാണ് ഉഷ ചേച്ചിയെ എന്ന് വിളിച്ചുകൊണ്ട് ചിരിച്ച മുഖത്തോടെ നടന് കടയിലേക്ക് കയറി വരുന്നത്. ഒന്ന് നോക്കിയ ഉഷ അമ്പരന്നുപോയി. നടന് ജയസൂര്യയാണെന്ന് മനസിലായതോടെ അവിടെയുള്ള മറ്റു ആളുകളും അടുത്തുകൂടി.
എല്ലാവരോടും ഏറെ നാളത്തെ പരിചയം പോലെയാണ് ജയസൂര്യ സംസാരിക്കുന്നത്. അവര്‍ക്കൊപ്പം നിന്ന് വിശേഷങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞു. 20 രൂപയ്ക്ക് നല്കുന്ന ഉച്ചയൂണിനെക്കുറിച്ച് ആയിരുന്നു താരത്തിന് അറിയേണ്ടിയിരുന്നത്, ഇതിന്റെ കറികളെക്കുറിച്ചും നടന് ചോദിച്ചറിഞ്ഞു. ചായ കുടിക്കാന്‍ ഇവര്‍ നിര്‍ബന്ധിച്ചെങ്കിലും ഇപ്പോള്‍ കഴിച്ചു എന്നായിരുന്നു ജയസൂര്യയുടെ മറുപടി.
കടയിലെ ഭരണിയില്‍ നിന്ന് ഒരു തേങ്ങമിഠായി എടുത്തു കഴിച്ച് അസ്സലായിട്ടുണ്ട് എന്ന് പറയുകയും ചെയ്തു. ചെര്‍പ്പുളശ്ശേരിയില്‍ ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ജയസൂര്യ എറണാകുളം ലുലു മാനേജര്‍ ചേരിയില്‍ സുധീഷിനെ കാണാന്‍ വേണ്ടിയാണ് ഏലംകുളത്ത് എത്തിയത്. സുധീഷിനെ കണ്ടു മടങ്ങും വഴിയാണ് കുടുംബശ്രീയുടെ കാന്റീന് ജയസൂര്യ കാണുന്നത്.
ഇതോടെ അവിടെ വണ്ടി നിര്‍ത്തി കടയിലേക്ക് വരുകയായിരുന്നു. രാവിലെ 10 മണിക്കാണ് നടന് ഇവിടെ എത്തിയത്. ഉഷയുടെ നേതൃത്വത്തിലാണ് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.