മുതിർന്ന നടൻ കെ.ടി.എസ് പടന്നയിൽ (88) അന്തരിച്ചു. കൊച്ചി കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ പടന്നയിൽ 1995 ൽ ‘അനിയൻ ബാവ ചേട്ടൻ ബാവ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
1933 ൽ കൊച്ചുപരമ്പിൽ തായ് സുബ്രഹ്മണ്യം പടന്നയിൽ എന്ന പേരിൽ ജനിച്ച പടന്നയിൽ തൃപ്പൂണിത്തുറ സരസ്വതിവിലാസം സ്കൂളിലാണ് പഠിച്ചത്, സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ആറാം ക്ലാസ്സിൽ പഠനം ഉപേക്ഷിച്ചു. സിനിമാ ആർട്ടിസ്റ്റാകുന്നതിന് മുമ്പ് നാടക കലാകാരനായിരുന്നു. ജയഭാരത് കലാലയ, വൈക്കം മാളവിക, കൊല്ലം തുണ, ആറ്റിങ്ങൽ പദ്മശ്രീ തുടങ്ങി വിവിധ നാടകസംഘങ്ങൾക്ക് വേണ്ടി അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 13 വർഷത്തോളം നീണ്ട സിനിമ കരിയറിൽ 60 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, ഇതുവരെ നൂറിലധികം ടെലിവിഷൻ കോമഡി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വൃദ്ധൻമരെ സൂക്ഷിക്കുക്ക (1995), ഇൻഡിപെൻഡൻസ് (1999), വാമനപുരം ബസ് റൂട്ട് (2004), ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത സിനിമകളാണ്.
കെ ടി എസ് പടന്നയിൽ ആശാന്റെ അവസാന ഇന്റർവ്യൂ കാണാം: