spot_img

ബെന്‍സ് വാഹനവും തലപ്പാവുമൊക്കെയായി രാജാപ്പാര്‍ട്ട് കെട്ടാനാണ് പിണറായി വിജയന്റെ മോഹം

നവകേരള സദസ് പരിപാടി ചൂണ്ടിക്കാട്ടി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിയുന്നതിനും പരിപാടി തടയുന്നതിനും ജനങ്ങളെ ആക്രമിക്കുന്നതിനും നിര്‍ദേശം നൽകിയ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് നവകേരള സദസ് ബഹിഷ്‌കരിച്ച യുഡിഎഫിനെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയാണുള്ളതെന്ന് സുധാകരന്‍ ചോദിക്കുന്നുണ്ട്.മറ്റൊന്ന്,ഉമ്മന്‍ ചാണ്ടി 2011, 2013, 2015 വര്‍ഷങ്ങളില്‍ മൂന്നു തവണ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ കാസര്‍ഗോഡ് ജില്ലയിലെ 94,696 പരാതികളാണ് പരിഹരിച്ചത്. പാവപ്പെട്ടവര്‍ക്ക് 11.94 കോടി രൂപയും വിതരണം ചെയ്‌തുവെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.അതെ സമയം സുധാകരൻ പരിഹസിച്ചു കൊണ്ട് ചില കാര്യങ്ങൾ പറയുന്നുണ്ട് അത് ഇതാണ്,

47 മണിക്കൂര്‍ ഉമ്മൻ‌ചാണ്ടി കാസര്‍കോഡ് പാവപ്പെട്ടവരോടൊത്ത് ചെലവഴിച്ചു. മൊത്തം ജനസമ്പര്‍ക്ക പരിപാടിയില്‍ 11.45 ലക്ഷം പരാതികള്‍ പരിഹരിക്കുകയും 242 കോടി രൂപ ചെലവഴിക്കുകയും ചെയ്‌തുവെന്നാണ് പിണറായി വിജയന്‍ നിയമസഭയില്‍ നൽകിയ കണക്ക്. എന്നാല്‍ ഇങ്ങനെയൊരു തപസ്യയ്ക്ക് പിണറായി വിജയന്‍ തയാറായില്ല. ബെന്‍സ് വാഹനവും തലപ്പാവുമൊക്കെയായി രാജാപ്പാര്‍ട്ട് കെട്ടാനാണ് അദ്ദേഹത്തിന് മോഹമെന്നും സുധാകരൻ പരിഹസിച്ചു.യുഡിഎഫ് ഭരണമായിരുന്നെങ്കിൽ ഇന്ന് കാണുന്ന വികസനം സാധ്യമാകുമോയെന്ന് ചോദിക്കാന്‍ പിണറായി വിജയന് അപാരമായ തൊലിക്കട്ടി വേണം. യുഡിഎഫ് കൊണ്ടുവന്നതല്ലാതെ ഒന്നും കേരളത്തില്‍ സംഭവിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന കൊച്ചി മെട്രോ റെയിലും കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും ഉദ്ഘാടനം ചെയ്യാന്‍ പിണറായി വിജയന് യാതൊരു ഉളുപ്പും ഇല്ലായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പേരു പരാമര്‍ശിക്കുകപോലും ചെയ്‌തില്ല.

മറ്റൊന്ന്, മുഖ്യമന്ത്രിയുടെ നവകേരള സദസ് പരിപാടിയ്ക്ക് ഇന്നലെയാണ് വർണാഭമായ തുടക്കമായത്. കാസർഗോഡ് പൈവളിഗെയിലാണ് ഉദ്‌ഘാടനം നടന്നത്. യുഡിഎഫ് ഭരിച്ചിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാവില്ലായിരുന്നുവെന്നും ഇന്ന് കാണുന്ന മാറ്റങ്ങൾക്ക് പിന്നിൽ എൽഡിഎഫ് സർക്കാരാണെന്നും മുഖ്യമന്ത്രി ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞിരുന്നു.

More from the blog

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലം കേരളത്തെ സംബന്ധിച്ച് ശപിക്കപ്പെട്ട കാലമാണ്. കാരണസഹിതം പറഞ്ഞ് പിണറായി വിജയൻ

ഉമ്മൻ ചാണ്ടി സർക്കാർ കാലത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.കേരളത്തെ സംബന്ധിച്ച് ശപിക്കപ്പെട്ട കാലമാണ് അതെന്ന് അദ്ദേഹം പറയുന്നുണ്ട്.എല്ലാ മേഖലയും തകര്‍ന്നു. കേരളം മൊത്തം നിരാശയിലായി.എല്‍ ഡി...

ബിജെപിയില്‍ ചേര്‍ന്നതോടെ സുരേഷ് ​ഗോപിയുടെ എല്ലാ ഗുണവും പോയി. എനിക്ക് സീറ്റ് വേണ്ട, ആരിഫിനെ മല്‍സരിപ്പിക്ക്… സുരേഷ് ഗോപി അന്ന് പറഞ്ഞത്

തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരേഷ് ഗോപി തൃശ്ശൂർ മണ്ഡലത്തിൽ നിറഞ്ഞിരിക്കുകയാണ്.അതെ സമയം കേരളത്തിൽ ആറ് മണ്ഡലങ്ങളിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിലൊന്നാണ് തൃശൂര്‍. സുരേഷ് ഗോപിയിലൂടെ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.മറ്റൊന്ന്,സുരേഷ് ഗോപിയില്‍ സംഭവിച്ച...

രാഹുൽ ഗാന്ധിയും കെസിയും മണ്ഡലപര്യടനത്തിനിടെ വയനാട്ടിൽ നിന്ന് ചായകുടിക്കുന്ന ചിത്രം, സംഘപരിവാറിന്റെ രാജ്യത്തെ ഏറ്റവും വലിയ ശക്തികേന്ദ്രത്തിൽ, പരിഹസിച്ച് പിവി അൻവർ

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പിവി അൻവർ എംഎൽഎ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അൻവറിന്റെ പരിഹാസം വന്നിരിക്കുന്നത്.അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്ന കാര്യം ഇതാണ്,കടുത്ത പോരാട്ടം:...

മന്ത്രിമാരുടെ പരിലാളനയേറ്റല്ല കേരളത്തിലും കേരളവര്‍മ്മയിലും എസ്എഫ്‌ഐ വളര്‍ന്നത്. കരിംകൊടിക്കൊക്കെ ഒരു വിലയില്ലേ, കൂട്ടരേ

കേരള വര്‍മ്മ കോളേജ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ കോടതി നിര്‍ദേശത്തില്‍ വീണ്ടും വോട്ടെണ്ണിയപ്പോള്‍ എസ്എഫ്‌ഐ തന്നെ വിജയിച്ചിരുന്നു.തുടർന്ന് ഇതാ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്കെതിരെ മന്ത്രി ആര്‍ ബിന്ദു. താന്‍ ഇടപെട്ടാണ് എസ്എഫ്‌ഐയെ വിജയിപ്പിച്ചതെന്ന്...