നടി കൃഷ്ണ പ്രഭയുടെ ഒരു കമന്റ് ആണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധേയമാവുന്നത്.തന്റെ പോസ്റ്റിന് ലഭിച്ചൊരു കമന്റും അതിന് താന്‍ നല്കിയ മറുപടിയും കൃഷ്ണ പ്രഭ പങ്കുവെക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ഇതാണ്.നിങ്ങള്‍ക്ക് ഇതേ ദുരനുഭവം ഉണ്ടായിട്ടില്ലെങ്കില്‍ നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്തു എന്നല്ലേ അതിനര്‍ത്ഥം? എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ കൃഷ്ണ പ്രഭ മറുപടിയുമായി എത്തുകയായിരുന്നു. താങ്കളുടെ ഭാര്യയ്ക്ക് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ലെങ്കില്‍ താങ്കളുടെ ഭാര്യ അഡ്ജസ്റ്റ് ചെയ്തു എന്നാണോ? കഷ്ടം തന്നെ എന്നായിരുന്നു കൃഷ്ണ പ്രഭയുടെ മറുപടി. ഇതിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ടുള്ള കൃഷ്ണ പ്രഭയുടെ ഫെയ്സ്ബുക്ക് കുറിപ്പും ശ്രദ്ധ നേടുകയാണ്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.
ഏറെ വേദന തോന്നിയിട്ടാണ് ഞാന്‍ ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്! ഈ കമന്റ് നിങ്ങള്‍ കാണണം! കഴിഞ്ഞ ദിവസം ഞാന്‍ പങ്കുവച്ച പോസ്റ്റിന് താഴെ വന്ന കമന്റാണ്! ആ പോസ്റ്റില്‍ പറഞ്ഞത് പോലെ മുഴുവന്‍ മലയാളികളെ ഉദ്ദേശിച്ചല്ല ഇതുപോലെയുള്ള തരംതാഴ്ന്ന ആളുകളെ ഉദ്ദേശിച്ച് തന്നെയാണ് ആ പോസ്റ്റ് ഇട്ടത്. ഒരുപാട് മോശം കമന്റുകളാണ് ആ പോസ്റ്റിന് താഴെ എനിക്ക് നേരിടേണ്ടി വന്നത്. പോസ്റ്റ് മുഴുവനും വായിക്കാതെ എനിക്ക് എതിരെ പ്രതികരിച്ച ഒരുപാട് പേരുണ്ട്!ചില വാര്‍ത്ത മാധ്യമങ്ങള്‍ എന്നെ തെറികേള്പ്പിക്കാന് വേണ്ടി ‘അതിമനോഹരമായ’ ക്യാപ്ഷനില്‍ ആ പോസ്റ്റ് വാര്‍ത്തയായി കൊടുക്കുകയും ചെയ്തു. നന്ദിയുണ്ട്! കഴിഞ്ഞ പോസ്റ്റ് ഇപ്പോഴും അവിടെയുണ്ട്, എല്ലാവരും ആ പോസ്റ്റ് മുഴുവനായി വായിക്കണം! എനിക്ക് ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല എന്ന് എഴുതുമ്പോള്‍ തന്നെ മറ്റൊരു സ്ത്രീക്ക് പക്ഷേ അങ്ങനെ ആയിരിക്കില്ല എന്ന് പ്രതേകം ഞാന്‍ കുറിച്ചിരുന്നു. അതൊന്നും ആരും വായിക്കില്ല!എഴുതിയത് മുഴുവനായി വായിക്കാതെ ‘നിനക്ക് ദുരനുഭവം ഉണ്ടായിട്ടില്ലെങ്കില്‍ നീ കിടന്നു കൊടുത്തുകാണും, തുറന്നിട്ട കതക് മുട്ടേണ്ട ആവശ്യമില്ലല്ലോ’ വാര്‍ത്തകള്‍ക്ക് താഴെ വരിവരിയായി വന്നു! ഞാന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആളുകളാണ് എന്നെ കുറിച്ച് ഇത്തരം കമന്റുകള്‍ ഇടുന്നത്. അമ്മയില്‍ പെന്ഷന് വാങ്ങുന്നവരെ കുറിച്ച് ഞാന്‍ അതില്‍ എഴുതിയിരുന്നു. അത് ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളെ ചെറുതാക്കികാണിക്കാന് വേണ്ടിയല്ല, ഇപ്പോഴുള്ള കാര്യങ്ങള്‍ ഞാന്‍ വ്യക്തമായി അഡ്രസ് ചെയ്തിരുന്നു എന്നും താരം പറയുന്നുണ്ട്