അമ്മൂനോട് ഏതാണ് ഇഷ്ടം എന്ന് ചോദിച്ചാല്‍ ബീഫ് ഉലര്‍ത്തിയതെന്ന് പറയും, ഞാന്‍ ഇപ്പോള്‍ കഴിക്കാറില്ല; കൃഷ്ണകുമാര്‍

ഈ അടുത്തായിരുന്നു നടന്‍ കൃഷ്ണകുമാര്‍ കുറച്ചു പശുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. പിന്നാലെ നടനെ കുറിച്ചുള്ള നിരവധി ട്രോളുകളാണ് വന്നത്. എന്നാല്‍ ഇതിനെയെല്ലാം പോസിറ്റീവ് ആയിട്ടാണ് നടന്‍ കണ്ടത്. പിന്നാലെ യൂട്യൂബ് ചാനല്‍ വഴി ഇതേക്കുറിച്ച് പറഞ്ഞു കൃഷ്ണകുമാറും സിന്ധു എത്തി. സിന്ധുവായിരുന്നു ട്രോളുകളെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കൃഷ്ണകുമാറിനോട് ചോദിച്ചത്. ഇതിന് താരം നല്‍കിയ മറുപടി ഇങ്ങനെ.

കഴിഞ്ഞദിവസം കിച്ചു കുറച്ചു പശുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചിരുന്നു. ഇത് കണ്ടപ്പോള്‍ ഇനി ട്രോളുകള്‍ ആയിരിക്കും എന്ന് ഞാന്‍ പറഞ്ഞതായിരുന്നു. എന്നാല്‍ വന്നത് രസകരമായ കുറെ ട്രോളുകള്‍. ഇതൊക്കെ കാണുമ്പോള്‍ എന്തായിരിക്കും പ്രതികരിക്കാന്‍ തോന്നുന്നത് എന്ന് അറിയാന്‍ ഒരു ആകാംക്ഷയുണ്ട് എന്ന് പറഞ്ഞു കൊണ്ടായിരുന്നു സിന്ധു കൃഷ്ണകുമാര്‍ നടനോട് ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയത്.

അച്ഛനൊരു കോണ്‍ഗ്രസുകാരന്‍ ആയിരുന്നു കെ കരുണാകരനെ ഇന്ദിരാഗാന്ധിയും ഒക്കെ ഒത്തിരി ഇഷ്ടമായിരുന്നു. പേപ്പറുകളില്‍ കാര്‍ട്ടൂണ്‍ വരുമ്പോള്‍ നിങ്ങളെ ഇത്രയും കളിയാക്കിയിട്ട് എന്തുകൊണ്ടും നടപടി എടുക്കുന്നില്ല എന്ന് പത്രക്കാര്‍ വരെ ചോദിച്ചു. എന്നാല്‍ ഞാന്‍ എന്തിന് അങ്ങനെ ചെയ്യണം കു പ്രസിദ്ധി ആണല്ലോ അവര്‍ ഉണ്ടാക്കാന്‍ നോക്കുന്നത്. അതിലെ കു മാറ്റിയാല്‍ പ്രസിദ്ധി അല്ലേ. നമ്മളെ പ്രശസ്തരാക്കുന്നതില്‍ വലിയൊരു പങ്ക് ട്രോളന്മാര്‍ക്കുണ്ട്. അതിലും ഒരു കഴിവുണ്ടെന്ന്.


എനിക്കിഷ്ടം തോന്നിയത് ട്രോള്‍ ചെയ്ത സഹോദരങ്ങളെയാണ്. ചേട്ടാ ചേട്ടന്‍ പശുവിനെ കെട്ടിപ്പിടിക്കുന്നു. ഒരു മോള്‍ എഴുതിയിട്ടുണ്ട് ബീഫ് ആണ് ഇഷ്ടമെന്ന്. ബീഫ് ഞാനും ഒക്കെ കഴിച്ചിരുന്നു പ്രായമായതുകൊണ്ട് നിര്‍ത്തിയതാണ്. നമ്മുടെ രാജ്യത്ത് ബീഫ് നിരോധിച്ചിട്ടില്ല എന്നും നടന്‍ പറയുന്നു.

ഇടയ്ക്ക് അമ്മുവിനോട് അമ്മ ഉണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ ഏതാണ് ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ ബീഫ് ഉലത്തിയത് ഇഷ്ടമെന്ന് പറഞ്ഞിരുന്നു. ബീഫ് ഇഷ്ടമുള്ളവര്‍ക്ക് കഴിക്കാം താരം പറഞ്ഞു.