മലയാളത്തിലെ പ്രശസ്ത നടനും രാഷ്ട്രീയ പ്രവർത്തകനും ഒക്കെയാണ് കൃഷ്ണ കുമാർ. ഈ കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ആയിട്ടാണ് കൃഷ്ണ കുമാർ മത്സരിച്ചത്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒക്കെ നിറഞ്ഞു നിൽക്കുന്ന താരവും കൂടിയാണ് കൃഷ്ണ കുമാർ. കൃഷ്ണ കുമാറിൻ്റെ കുടുംബവും പ്രശസ്തമാണ്. ഒരു സിനിമ കുടുംബം എന്നു തന്നെ വിശേഷിപ്പിക്കാം.
മൂത്ത മകളായ അഹാന സിനിമയിൽ സജീവമാണിന്ന്. കൃഷ്ണ കുമാറിൻ്റെ ഭാര്യയാണ് സിന്ധു. ദിയ, ഇഷാനി, ഹൻസിക എന്നിവരാണ് മറ്റു മക്കൾ. സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം തന്നെ വളരെ ആക്ടീവ് ആണ് ഇവർ. ഒരുപാട് ആരാധകരുണ്ട് ഈ കുടുംബത്തിന്. തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്.
കൃഷ്ണ കുമാറിൻ്റെ രസകരമായ ശൈലിയിലുള്ള സംസാരവും മറ്റും ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ മക്കളുടെ വിവാഹ പ്രായത്തെക്കുറിച്ച് സംസാരിക്കുകയാണ് കൃഷ്ണ കുമാർ. താരം പറയുന്നത് ഇങ്ങനെയാണ്. മക്കൾ വിവാഹം കഴിക്കണമെന്ന് നിർബന്ധമുള്ള ലോകം ഒന്നുമല്ല ഇത്. കഴിച്ചാലും ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. കലാകാരിയായി തുടരാൻ ആണ് ഉദ്ദേശമെങ്കിൽ ഒരു പൊസിഷനിൽ എത്തട്ടെ. ഇതായിരുന്നു കൃഷ്ണകുമാർ അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
35 വയസ്സ് ഒക്കെയായി വിവാഹം കഴിച്ചാലും മതി. 25-26 വയസ്സുള്ള ഒരു പെൺകുട്ടി വിവാഹം കഴിക്കുമ്പോൾ കഴിക്കുന്ന പയ്യനും അതെ പ്രായം ഒക്കെയാവും. പക്വത കുറവായിരിക്കും. കുടുംബ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാകാനിടയുണ്ട്. ഉദാഹരണത്തിന് സിനിമയിൽ ഒരു നായകൻറെ കൂടെ അഭിനയിച്ച് കഴിയുമ്പോൾ ഭർത്താവിൻ്റെ കുടുംബക്കാർ പറയും നിൻറെ ഭാര്യ ഇന്നലെ സിനിമയിൽ കെട്ടി മറിഞ്ഞ് അഭിനയിക്കുന്നത് കണ്ടല്ലോ എന്ന്. പിന്നീട് അത് മനസ്സിൽ ഒരു കരടായി കിടക്കുകയും ചെയ്യും. കൃഷ്ണ കുമാർ പറയുന്നു. തൻറെ മകളുടെ വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുകയാണ് കൃഷ്ണ കുമാർ. എന്തായാലും വളരെ ധീരമായ നിലപാട് ആണ് ഇതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം. വളരെ ചുരുക്കം പേരെങ്കിലും ഇങ്ങനെയൊക്കെ ചിന്തിച്ചു തുടങ്ങുന്നത് മുന്നോട്ടുള്ള നല്ല പ്രയാണത്തിന് സഹായകരമാവും എന്ന് കരുതാം.