ആറ് വര്‍ഷത്തിന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. ആസിഫ് അലിയും റോഷന് മാത്യുവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഖില വിമല്‍ ആണ് നായിക.
സൈഗാള്‍ പാടുകയാണ്’ എന്ന ചിത്രത്തിനു ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹേമന്ദ് കുമാറിന്റേതാണ് തിരക്കഥ. ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മാണം. പ്രശാന്ത് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് റതിന് രാധാകൃഷ്ണന്. രാഷ്ട്രീയ കൊലപാതകം പശ്ചാത്തലമായുള്ള ചിത്രമെന്നാണ് ഫസ്റ്റ് ലുക്ക് നല്കുന്ന സൂചന.