മോഹൻലാൽ മുതൽ ഐശ്വര്യറായ് വരെ !! ദീപം തെളിയിച്ച്‌ താരങ്ങള്‍ !! ചിത്രങ്ങൾ കാണാം

നമ്മുടെ രാജ്യം മഹാ വ്യാധിയായ കൊറോണയെ ഇല്ലാതാക്കാനാണ് ശ്രേമിച്ചുകൊണ്ടിരിക്കുന്നത്. നമ്മൾ ഒറ്റകെട്ടായി നിന്നതിന്റെ ഫലമായിട്ടാണ് നമുക്ക് വലിയ പ്രേശ്നങ്ങൾ ഇല്ലാതിരുന്നത്.  ലോകം കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ ഘട്ടത്തിലാണ്. കൊറോണ വൈറസ് മൂലം ലോകത്ത് മരിച്ചവരുടെ കണക്കുകള്‍ അറുപത്തിയൊന്‍പതിനായിരം കഴിഞ്ഞു. ഇന്ത്യയില്‍ നാലായിരത്തോളം രോഗബാധിതരാണ് ഉള്ളത്. ഈ അവസ്ഥയില്‍ രാജ്യം സമ്ബൂര്‍ണ്ണ അടച്ചുപൂട്ടലിലാണ്.

കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനം ഏറ്റെടുത്ത് പ്രമുഖ താരങ്ങള്‍. ഞായറാഴ്ച രാത്രി ഒന്‍പതിന് വൈദ്യുതി വിളക്കുകള്‍ അണച്ചും ദീപങ്ങള്‍ തെളിച്ചും ജനങ്ങള്‍ക്കൊപ്പം താരങ്ങളും കോവിഡിനെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ആനി, അല്ലു അര്‍ജ്ജുന്‍ തുടങ്ങിയ താരങ്ങള്‍ എല്ലാവരും ഈ ആഹ്വാനത്തില്‍ പങ്കുചേര്‍ന്നു