മലയാളം സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് കൊല്ലം തുളസിയെ.മഴവിൽ കേരളമെന്ന യുട്യബ് ചാനലിന് കൊല്ലം തുളസി നൽകിയ ഏറ്റവും പുതിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. കൊല്ലം തുളസിയെന്ന പേര് മൂലം ഉണ്ടായിട്ടുള്ള പൊല്ലപ്പുകളെ കുറിച്ച് അടക്കം അഭിമുഖത്തിൽ നടൻ മനസ് തുറന്നു. പെണ്ണാണെന്ന് കരുതി തന്നെ തേടി ഗൾഫിൽ നിന്നുവരെ കത്തുകൾ വരുമായിരുന്നുവെന്നും കൊല്ലം തുളസി പറയുന്നു. തുളസീധരൻ എന്ന പേര് സിനിമയിലേക്ക് വന്നശേഷമാണ് കൊല്ലം തുളസിയെന്ന് മാറ്റിയത്.ഈ പേര് എന്നെ പലപ്പോഴും കുഴപ്പിച്ചിട്ടുണ്ട്. സഹപ്രവർത്തകന് കൊല്ലം തുളസി എന്ന പേര് വെച്ചാണ് ഞാൻ ഒരിക്കൽ കത്തെഴുതിയത്. അതിന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബത്തിൽ പ്രശ്നമുണ്ടായി. ഭാര്യയ്ക്ക് തുളസിയെന്ന പേര് കണ്ടപ്പോൾ സംശയമായി. അവസാനം അവരുടെ കലഹം തീർക്കാൻ കൊല്ലത്ത് നിന്നും ഞാൻ കോഴിക്കോട് വരെ പോയി.
മറ്റൊന്ന് പരിപാടിയിൽ പങ്കെടുക്കുമ്പോൾ ശ്രീമതി കൊല്ലം തുളസിയെന്ന് ആങ്കർമാർ അഭിസംബോധന ചെയ്യാറുണ്ട്. നടിയാണെന്ന് പേര് കേട്ട് പലരും തെറ്റിദ്ധരിക്കും. എന്നെ കുറിച്ച് വരുന്ന ട്രോളുകൾ ഞാൻ കാണാറുണ്ട്. തുളസി ചേച്ചിയെന്ന് വിളിച്ച് കത്തുകൾ വരെ വരാറുണ്ട്. പലതിനും പെണ്ണ് മറുപടി എഴുതുന്ന രീതിയിൽ ഞാൻ എഴുതി അയച്ചിട്ടുണ്ട്. യൂറിന്‍ തെറാപ്പിയില്‍ അടിയുറച്ച് വിശ്വസിക്കുന്ന നടൻ സകലവിധ അസുഖങ്ങള്‍ക്കും മൂത്രം കുടിക്കുന്നത് പരി ഹാരമാണെന്ന് മുമ്പൊരിക്കൽ പറഞ്ഞപ്പോൾ വിമർശനങ്ങൾക്കും ട്രോളുകൾക്കും കാരണമായിരുന്നു. എന്നാൽ ഇപ്പോഴും താരം അതിൽ ഉറച്ച് നിൽക്കുകയാണ്. ഇപ്പോഴും താൻ സ്വമൂത്രം കുടിക്കാറുണ്ടെന്നും പുതിയ അഭിമുഖത്തിൽ താരം പറഞ്ഞു.കാൻസർ വന്നശേഷം ചില അനുബന്ധ രോ ഗങ്ങളും വന്നിരുന്നു. അല്ലാതെ ഒരു രോ ഗവും എനിക്കില്ല. അത് മറ്റൊന്നും കൊണ്ടല്ല… എന്റെ മൂത്രം ഞാൻ കുടിക്കുന്നത് കൊണ്ടാണ്. അങ്ങനെ ഞാൻ എന്റെ രോ ഗങ്ങൾക്കെല്ലാം അറുതി വരുത്തുന്നു. സ്വമൂത്രം പാനം ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിലുള്ള എല്ലാ അസുഖങ്ങളും മാറും. ഇത് ഞാൻ കണ്ടുപിടിച്ചതല്ല.ആദിമ കാലം മുതലെയുള്ളതാണ്. സാക്ഷാൽ പരമശിവൻ പോലും മൂത്രം പാനം ചെയ്തിരുന്നു. പാർവതി ഒരിക്കൽ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചപ്പോൾ മൂത്രപാനം ചെയ്യുന്നതുകൊണ്ടാണെന്നാണ് ശിവൻ മറുപടി പറയുന്നത്