കൊല്ലം:അമ്മയെ കടിച്ച അയൽവാസിയുടെ പട്ടിയെ തല്ലിക്കൊന്ന് മക്കൾ. കൊല്ലം മയ്യനാട് യുവാക്കൾ അയൽവാസിയുടെ പട്ടിയെ തല്ലിക്കൊന്നത്.
മയ്യനാട് വയലിൽ വീട്ടിൽ പദ്മിനിയെ കഴിഞ്ഞ ദിവസം അയൽവാസിയുടെ നായ കടിച്ചിരുന്നു. മയ്യനാട് അനീഷ ഭവനിലെ അനീഷയുടെ നായ ആയിരുന്നു പദ്മിനിയെ കടിച്ചത്.
കടിയേറ്റ പദ്മിനി ആശുപത്രിയിൽ ചികിത്സനേടി. ഇതിന് പിന്നാലെ പത്മിനിയുടെ മക്കൾ അനീഷയുടെ വീട്ടിൽ എത്തി പട്ടിയെ അടിച്ചു കൊല്ലുകയായിരുന്നു.
അതേസമയം അതിക്രമിച്ചു കയറി നായയെ കൊന്നുവെന്ന് അനീഷ പോലീസിൽ പരാതി നൽകി. ഈ പശ്ചാത്തലത്തിൽ യുവകൾക്ക് എതിരെ കേസ് എടുത്തു.
പട്ടിയുടെ ജഡം പോസ്റ്റ്മോർട്ടത്തിന് കൈമാറി.അതേസമയം ഈ നായ നിരവധി പേരെ പഠിച്ചിട്ടുണ്ട് എന്ന് പരിസര വാസികൾ പറയുന്നു.
അമ്മയെ കടിച്ച പട്ടിയെ മക്കൾ തല്ലി കൊല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി പേരാണ് യുവാക്കളെ എതിർത്തും അനുകൂലിച്ചും എത്തുന്നത്.
മനുഷ്യന് ഉപദ്രവം ആയ നായയെ തല്ലി കൊന്ന മക്കൾ ആണ് ഹീറോകൾ എന്നാണ് ഇതിനെ അനുകൂലിക്കുന്നവർ പറയുന്നത്.എന്നാൽ ചില മൃഗസ്നേഹികൾ ഇതിന് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്.