ആര്‍ക്കും ആരെയും ബോംബ് വച്ച് കൊല്ലാന്‍ കഴിയുന്ന തരത്തില്‍ കേരളത്തിലെ ക്രമസമാധാനപാലനം തകര്‍ന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ചേര്‍ത്തലയില്‍ എന്‍ഡിഎ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരവാദികളെ പിന്തുണയ്ക്കാന്‍ കേരളത്തില്‍ ഇടതു – വലതു മുന്നണികള്‍ മത്സരിക്കുന്നു. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെ നേതാക്കള്‍ ഒരുമിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. രണ്ടു കൂട്ടരും ഒറ്റ മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു.
‘കേരളീയം’ പരിപാടിയുടെ പേരില്‍ വലിയ ധൂര്‍ത്താണ് നടക്കുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു. മമ്മൂട്ടിയെയും മോഹല്‍ലാലിനെയും നിര്‍ത്തി മുഖ്യമന്ത്രി സെല്‍ഫിയെടുത്താല്‍ കേരളത്തിലെ സാധാരണക്കാരുടെ പട്ടിണി മാറില്ലെന്നും പരിഹസിച്ചു.
മരുന്നുവാങ്ങാന്‍ പോലും ഗതിയില്ലാതെ വലയുന്നവര്‍ക്കു മുന്നില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സെല്‍ഫിയെടുത്തു മുഖ്യമന്ത്രി വിലസുകയാണ്. ക്ഷേമപെന്‍ഷന്‍ കിട്ടാതെ വിഷമിക്കുന്നവരെ കമലഹാസന്റെ പ്രസംഗം കേള്‍പ്പിച്ച് ആശ്വസിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
കേരളീയം ഉദ്ഘാടനവേദിയില്‍ നടന്‍ മോഹന്‍ലാല്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോണില്‍ സെല്‍ഫിയെടുത്തത് വൈറലായിരുന്നു.
അതേസമയം വിഷയത്തില്‍ ഇതേ ചോദ്യവുമായി കെ മുരളീധകരനും രംഗത്ത് വന്നിരുന്നു. കൈയില്‍ നാല് കാശില്ലാതെ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും പ്രഭാഷണം കേട്ടാല്‍ ജനങ്ങളുടെ വയറ് നിറയുമോയെന്ന് എന്നായിരുന്നു കെ. മുരളീധരന്‍ എം.പി ചോദിച്ചത്.
ജനങ്ങളിവിടെ പ്രയാസത്തിലും സാമ്പത്തികമായി ബുദ്ധിമുട്ടിലും പട്ടിണിയിലുമാണ്. ആ സമയത്താണ് സിനിമാ നടന്മാരെ വച്ച് കേരള പിറവി ആഘോഷിച്ച് ഏറ്റവും വലിയ ജനാധിപത്യ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സെല്‍ഫിയെടുത്ത് ആനന്ദിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.