സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പഴയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ് നിര്‍ദേശം. ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടേതാണ് നിര്‍ദേശം. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. മാസ്ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കാനും ഉത്തരവിലുണ്ട്. ഏപ്രില്‍ മാസത്തിലാണ് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവിറങ്ങിയത്.
രാജ്യത്ത് കൊവിഡ് കേസ് വീണ്ടും വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. ഇത് കണക്കിലെടുത്താണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.