തമിഴിലെ ഇപ്പോഴത്തെ നടിമാരിൽ മുൻപന്തിയിൽ തന്നെ ഉള്ള നടിയാണ് കീർത്തി സുരേഷ്. 2021ൽ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ നടിമാരുടെ ലിസ്റ്റിൽ മുൻപിൽ തന്നെ കീർത്തിസുരേഷ് ഉണ്ട്. തമിഴിൽ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും താരത്തിന് ഒട്ടനവധി നിരവധി ആരാധകരുടെ കൂട്ടമുണ്ട്. സിനിമകൾ ഇല്ലാത്ത നേരത്ത് ആ സമയങ്ങൾ യാത്രക്കായി മാറ്റിവെക്കുന്നത് കീർത്തി സുരേഷിനെ പതിവായ കാര്യമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം നടത്തുന്ന ഓരോ യാത്രകളുടെ വിശേഷവും ആരാധകർക്ക് വേണ്ടി ഇൻസ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും പങ്കുവയ്ക്കാറുണ്ട്.
മലയാളത്തിൽ കോവിഡ് പ്രതിസന്ധിക്ക് ശേഷം ഡിസംബർ രണ്ടിന് റിലീസായ ബ്രഹ്മാണ്ഡചിത്രം മരക്കാർ ഒരു അറബിക്കടലിലെ സിംഹം എന്ന സിനിമയിൽ മോഹൻലാലിനൊപ്പം കീർത്തി സുരേഷും അഭിനയിച്ചിട്ടുണ്ട്. വളരെ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിൽ കീർത്തി സുരേഷിനെ അഭിനയത്തെയും ആളുകൾ അംഗീകരിച്ചിട്ടുണ്ട്. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ഈ സിനിമയിൽ പ്രണവ് മോഹൻലാലും മലയാള സിനിമയിലെ മറ്റൊരു വലിയ താരനിരയും ഉണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ പ്രിയദർശനാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കീർത്തി സുരേഷ് കഴിഞ്ഞവർഷം നടത്തിയ സ്പെയിൻ യാത്രയുടെ ഓർമ്മ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. റിസോർട്ടിലെ ബീച്ചിൽ നോക്കിയിരിക്കുന്നതും ഷോപ്പിംഗ് നടത്തുന്നതുമായ ഫോട്ടോസ് ആണ് താരം പങ്കുവെച്ചിരിക്കുന്നത്. കടൽത്തീരത്തെ നിൽക്കുന്നത് അടക്കമുള്ള ഈ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
സ്പെയിനിലെ ഇബിസാ പ്രദേശത്തിൻറെ കിഴക്കൻ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന സാന്താ യൂലാലിയ പട്ടണത്തിലുള്ള മി ഇബിസ റിസോർട്ടിൽ നിന്നും എടുത്ത ഫോട്ടോയാണ് ആരാധകർക്കു മുന്നിൽ താരം പങ്കെടുവെച്ചിട്ടുള്ളത്. നീല നീലയും വെള്ളയും കളറിൽ ഉള്ള സ്ലീവ്ലലെസ് ടീഷർട്ടുകളിൽ ആണ് താരത്തിൻ്റെ ഫോട്ടോ ഉള്ളത്. ഒരു വർഷം മുൻപത്തെ ഫോട്ടോ ആണെങ്കിലും ഇപ്പോഴും മാറ്റം ഒന്നുമില്ല എന്നും, കാണാൻ ഭയങ്കര ക്യൂട്ട് ആണെന്നും പറഞ്ഞ് കൊണ്ട് ഒരുപാട് കമൻറുകൾ പോസ്റ്റിനു താഴെ വന്നു കഴിഞ്ഞു. താര ത്തിൻറെ ഈ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലാണ്.