വിനയൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണം നേടി ചിത്രം ഇപ്പോൾ പ്രദർശനം തുടരുകയാണ്. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് സിജു വിൽസൺ ആണ്.
ചിത്രത്തിൽ നങ്ങേലി എന്ന പ്രധാന വേഷം അവതരിപ്പിച്ചത് നടി കയാദു ലോഹർ ആണ്. ഇപ്പോൾ തീയറ്ററിൽ ഇരുന്ന് കരയുന്ന നടിയുടെ വീഡിയോ ശ്രദ്ധ നേടുകയാണ്. തൻറെ ഇൻട്രോ കണ്ടുകൊണ്ടാണ് നടി ഇരുന്നു കരയുന്നത്.
View this post on Instagram
നടൻ സെന്തിൽ കൃഷ്ണയാണ് ഈ വീഡിയോ പങ്കുവെച്ചത്. സ്വന്തം കഥാപാത്രത്തിന്റെ ഇൻട്രോ സീൻ കണ്ട് സന്തോഷം കൊണ്ട് കണ്ണുനിറയുകയാണ് എന്നും ഇദ്ദേഹം കുറിച്ചിട്ടുണ്ട്. മികച്ച പ്രശംസയാണ് നടിയുടെ പ്രകടനത്തിന് ലഭിക്കുന്നത്.
നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയാണ് ചിത്രം പറയുന്നത്. അറിയപ്പെടുന്ന മറാത്തി നടിയാണ് കയാദു. കന്നട ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരു പ്രശസ്ത മോഡലും കൂടിയാണ് താരം. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ അടക്കം താരം മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.