മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ.ഈ അടുത്തായി സോഷ്യൽ മീഡിയയിലും താരം സജീവമാണ്.കറുത്ത നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് കാവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിലേറ്റവും ശ്രദ്ധേയമായ കാര്യം കാവ്യയുടെ തന്നെ ബിസിനസ് ബ്രാന്‍ഡായ ലക്ഷ്യയുടെ സാരികളാണ് നടി ഉടുത്തിരിക്കുന്നതെന്നാണ്. ചിത്രങ്ങള്‍ക്കൊപ്പം ഇതൂടി നടി സൂചിപ്പിച്ചിട്ടുണ്ട്. കാവ്യ മാധവന് വീണ്ടും കരിയറിലേക്ക് തിരിച്ച് വരികയാണെന്നുള്ള സൂചനകള്‍ പുറത്ത് വന്നത്.
സ്വന്തം ബ്രാന്‍ഡിന്റെ പരസ്യത്തിന് വേണ്ടിയാണെങ്കിലും മോഡലിങ്ങ് ചിത്രങ്ങള്‍ പങ്കുവെച്ചല്ലോ, ഇനി കൂടുതല്‍ വര്‍ക്കുകള്‍ ചെയ്യാവുന്നതേയുള്ളു എന്നാണ് ആരാധകര്‍ ഒരുപോലെ പറയുന്നത.
മാത്രമല്ല കാവ്യയുടെ പോസ്റ്റിന് താഴെ നൂറുക്കണക്കിന് ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇടയ്ക്ക് തടി കൂടിയതിന്റെ പേരില്‍ കളിയാക്കലും പരിഹാസവുമൊക്കെ കാവ്യയെ തേടി എത്തിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കൊണ്ട് തടി കുറച്ച് ഗംഭീര മേക്കോവറാണ് കാവ്യ നടത്തിയിരിക്കുന്നത്. ഇത് വിശ്വസിക്കാന്‍ പോലും പറ്റാത്ത മാറ്റമാണെന്നാണ് ചില കമന്റുകളിലൂടെ പറയുന്നത്.
അതേ സമയം കാവ്യയെ മലയാളത്തിന്റെ മുഖശ്രീ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അന്നും ഇന്നും പതിനേഴ് അഴക് തന്നെയാണ്. എന്നും ഇതുപോലെ ചിരിച്ചോണ്ട് കണ്ടാല്‍ മതി. പാപ്പി അപ്പച്ചാ എന്ന സിനിമയുടെ സമയത്ത് കണ്ടത് പോലെയുള്ള സെയിം ലുക്കാണിപ്പോള്‍. വളരെ ചെറുപ്പവും മനോഹരിയായിട്ടും തോന്നുന്നു. ഇപ്പോഴും ആദ്യം അഭിനയിച്ചത് പോലെയുള്ള നായിക വേഷത്തില്‍ കാവ്യയ്ക്ക് അഭിനയിക്കാം… എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.