ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിയായിരുന്ന കാവ്യ മാധവന്. ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ, പിന്നീട് നിരവധി നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കാവ്യ നായികയായെത്തിയ സിനിമകളെല്ലാം ഹിറ്റായിരുന്നു. നടന് ദിലീപുമായുള്ള വിവാഹത്തോടെ ആണ് കാവ്യ അഭിനയത്തില്‍ നിന്ന് മാറി നില്ക്കാന് തുടങ്ങിയത്.
എങ്കിലും നടിയുടെതായി പുറത്തുവരുന്ന വിശേഷങ്ങളെല്ലാം നിമിഷനേരംകൊണ്ട് വൈറല്‍ ആവാര് ഉണ്ട്. ഇപ്പോഴിതാ കാവ്യയുടെ മഹാലക്ഷ്മിയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.
കാവ്യാ മാധവനും മകള്‍ മഹാലക്ഷ്മിയും കാവ്യയുടെ അമ്മയും ഒരുമിച്ച് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സമൂഹ സദ്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പകര്‍ത്തിയ വീഡിയോയും ചിത്രങ്ങളും ആണിവ. സോഷ്യല്‍മീഡിയയില്‍ ദിലീപ്, കാവ്യ ഫാന്‍സ് ഗ്രൂപ്പുകളിലുള്‍പ്പെടെ ഇവ വൈറലായിരിക്കുകയാണ്.
ചിത്രങ്ങളിലേയും വീഡിയോയിലേയും പ്രധാന ആകര്‍ഷണം മഹാലക്ഷ്മി തന്നെയാണ്. മുമ്പ് കണ്ടിട്ടുള്ള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി തല മൊട്ടയിടിച്ചാണ് മഹാലക്ഷ്മിയെ ചിത്രങ്ങളില്‍ കാണാനാകുന്നത്. കാവ്യ മകള്‍ക്ക് ചോറ് വാരിക്കൊടുക്കുന്നതും കാണാം. കാവ്യയുടെ അമ്മയും ഒപ്പമുണ്ട്.