കത്രീനയുടെ മെഹന്തിയിൽ ഒളിപ്പിച്ച രഹസ്യം ആരാധകർ കയ്യോടെ പൊക്കി

അടുത്ത കാലത്ത് ബോളിവുഡ് ഏറ്റവും ചര്‍ച്ച ചെയ്ത വിവാഹമായിരുന്നു കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും. വിവാഹ ശേഷം മധുവിധു ആഘോഷങ്ങള്‍ക്കിടയില്‍ കത്രീന പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഇരുവരുടെയും വിവാഹ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്തിരുന്നു.

തന്റെ കൈകളില്‍ മനോഹരമായി ചെയ്ത മെഹന്തിയുടെ ചിത്രമാണ് കത്രീന തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ മെഹന്തിയില്‍ വിക്കിയുടെ പേര് എഴുതിയത് കണ്ടുപിടിച്ചു എന്നായിരുന്നു ആരാധകരുടെ കമന്റ്. വലതു കയ്യിലെ മോതിര വിരലിലാണ് വളരെ ചെറിയ അക്ഷരങ്ങളില്‍ തന്റെ പ്രിയതമന്റെ പേര് കത്രിന എഴുതിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

ഈ മാസം ഒമ്പതിനായിരുന്നു ബോളിവുഡ് താരം കത്രീന കൈഫും വിക്കി കൗശലും തമ്മിലുള്ള വിവാഹം നടന്നത്. രാജസ്ഥാനിലെ ഫോര്‍ട്ട് ബാര്‍വാരയില്‍ നടന്ന വിവാഹം ഇരുവരുടെയും ആരാധകര്‍ ഏറെ കൗതുകത്തോടെയാണ് ഏറ്റെടുത്തത്.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

 

മുംബൈ ജൂഹുവില്‍ താരദമ്പതികള്‍ സ്വന്തമാക്കിയ പുതിയ ഫഌറ്റിന്റെ വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ജൂഹുബീച്ചിന് അഭിമുഖമായി നില്‍ക്കുന്ന ഫഌറ്റ് 1 .75. കോടി രൂപ അഡ്വാന്‍സ് നല്‍കിയാണ് സ്വന്തമാക്കിയത്.

വിവാഹ ശേഷമുള്ള ആചാരത്തിന്റെ ഭാഗമായി കത്രീന ഉണ്ടാക്കിയ ഹല്‍വയുടെ ഫോട്ടോയും നേരത്തെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.