മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ പുതിയ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്.
ഒരാഴ്ച കൊണ്ട് തന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണം നേടുന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ് തുടരുകയാണ്.
ഇതിനിടയില്‍ ഇപ്പോഴിത ചിത്രത്തിന്റെ എത്ര ടിക്കറ്റുകള്‍ ഇതുവരെ വിറ്റ് പോയി എന്ന കണക്ക് വെളിപ്പെടുത്തിയിരിക്കുകയാണ്.
Make The Way for George Martin 🔥
1 Million + Tickets Sold Through Book My Show 🤗🤗 Unprecedented 🙏🙏#KannurSquad Running Successfully !!#MammoottyKampany #Mammootty #RobyVargheseRaj #WayfarerFilms #TruthGlobalFilms #SushinShyam @mammukka pic.twitter.com/ZtB3X3Xloo
— Kannur Squad (@kannursquad) October 9, 2023
കണ്ണൂര്‍ സ്ക്വാഡിന്റെ ഒരു മില്യണ്‍ (10 ലക്ഷം) ടിക്കറ്റുകളാണ് തങ്ങള്‍ വിറ്റതെന്ന് പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോ വ്യക്തമാക്കി.
ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് നേട്ടമാണ് ഇത്. ബുക്ക് മൈ ഷോ ആപ്പില്‍ മികച്ച റേറ്റിങ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 42,000 പേര് വോട്ട് ചെയ്തപ്പോള്‍ 9.2 റേറ്റിംഗ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
അതേസമയം കാസര്‍ഗോഡ് നടക്കുന്ന ഒരു നിഷ്ഠൂരമായ കുറ്റകൃത്യം നടത്തിയ പ്രതികളെ പിടിക്കാന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരേന്ത്യയില്‍ നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്ലോട്ട്.
നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ്.
റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ്മ എന്നിവരാണ് ജോര്‍ജിന്റെ സ്ക്വാഡിലുള്ള മറ്റ് പൊലീസുകാരെ അവതരിപ്പിച്ചിരിക്കുന്നത്.