ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് യുവ നേതാവ് കനയ്യകുമാര്‍. രാജ്യത്തെ എല്ലാ ആരാധാനാലയങ്ങളും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഗുരുവായൂരില്‍ പോയതെന്ന് കനയ്യ പറഞ്ഞു. എല്ലാ മത വിശ്വാസങ്ങളെയും ബഹുമാനിക്കുന്നവരാണ് യഥാര്‍ത്ഥ മതേതരരെന്നും കനയ്യകുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കനയ്യയുടെ പ്രതികരണം.
രാജസ്ഥാനിലെ പ്രശ്നം പാര്‍ട്ടി പരിഹരിക്കും. നിലവിലെ പ്രശ്നങ്ങള്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതൊന്നും ആശങ്കപ്പെടുത്തുന്നില്ല. ഭാരത് ജോഡോ യാത്ര രാജ്യത്ത് മാറ്റം കൊണ്ടുവരുമെന്നും കനയ്യകുമാര്‍ പറഞ്ഞു.
ജെഎന്‍യു സമരനായകനും സിപിഐ നേതാവുമായിരുന്ന കനയ്യ ഇപ്പോള്‍ കോണ്‍ഗ്രസ് മുഖമാണ്. ഭാരത് ജോഡോ യാത്ര തൃശൂരില്‍ എത്തിയപ്പോഴായിരുന്നു കനയ്യകുമാറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം. കേരളീയ വേഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നില്ക്കുന്ന ചിത്രം കനയ്യ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.