By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: ചെരുപ്പ് കൊണ്ട് തല്ലാൻ വന്നു,മയക്ക് മരുന്നു കുത്തുവെച്ചു; കങ്കണ പറയുന്നു.
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > Film News > ചെരുപ്പ് കൊണ്ട് തല്ലാൻ വന്നു,മയക്ക് മരുന്നു കുത്തുവെച്ചു; കങ്കണ പറയുന്നു.
Film News

ചെരുപ്പ് കൊണ്ട് തല്ലാൻ വന്നു,മയക്ക് മരുന്നു കുത്തുവെച്ചു; കങ്കണ പറയുന്നു.

Last updated: August 30, 2020 9:02 pm 9:02 pm
Athul Published August 30, 2020 9:02 pm
Share
SHARE

ബോളിവുഡ്ന്റെ ബോൾഡ് ആൻഡ് ബയോട്ടിഫുൾ നായികയാണ് കങ്കണ റാണാവത്ത് ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്താന്‍ മടിയില്ലാത്ത നടിയാണ് കങ്കണ.സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ മയക്കുരുന്നു ബന്ധവും പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഇപ്പോള്‍ സിനിമയിലേക്ക് വരുന്നതിന് മുന്‍പ് തന്റെ സംരക്ഷകനായി സ്വയം അവരോധിച്ച ഒരു വ്യക്തിയില്‍ നിന്നുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നു പറയുകയാണ് താരം. സ്വഭാവനടന്‍ എന്നാണ് കങ്കണ അയാളെ വിശേഷിപ്പിച്ചത്. റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍.

- Advertisement -

സിനിമയിലേക്ക് കടക്കാനുള്ള കങ്കണയുടെ ശ്രമങ്ങള്‍ക്കിടയിലാണ് ഇയാള്‍ താരത്തിന്റെ ജീവിതത്തിലേക്ക് വരുന്നത്.16ാം വയസിലാണ് മണാലി വിട്ട് താരം മുംബൈയിലേക്ക് വരുന്നത്. ഹോസ്റ്റലിലായിരുന്നു ആദ്യനാളുകളിലെ താമസം അതിന് ശേഷം നഗരത്തിലെ ഒരു ആന്റിയുടെ വീട്ടിലാണ്. ഈ സമയത്താണ് സ്വഭാവനടന്‍ കങ്കണയുടെ ജീവിതത്തിലേത്ത് വരുന്നത്. സിനിമയില്‍ കയറാന്‍ സഹായിക്കാം എന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. കങ്കണ താമസിക്കുന്ന വീട്ടിലെ ആന്റിയുമായി അടുത്ത ഇയാള്‍ താരത്തിന്റെ സ്വയം പ്രഖ്യാപിത സംരക്ഷകനായി കൂടെ താമസിക്കാന്‍ തുടങ്ങി. എന്നാല്‍ കാര്യങ്ങള്‍ വളരെ വേഗമാണ് മാറിയത്. ആന്റിയുമായി തല്ലുപിടിച്ച ഇയാള്‍ അവരോട് പോകാന്‍ പറഞ്ഞു. എന്റെ സാധനങ്ങളൊക്കെ എടുത്തുകൊണ്ടുപോയി ഒരു മുറിയിലിട്ട് പൂട്ടി. താന്‍ എന്ത് ചെയ്താലും ഇയാളുടെ ജീവനക്കാര്‍ അയാളെ അറിയിക്കുമായിരുന്നു. വീട്ടുതടങ്കലിലായതുപോലെയാണ് തനിക്കുതോന്നിയത് എന്നാണ് താരം പറഞ്ഞത്.

അയാള്‍ എന്നെ പാര്‍ട്ടിക്കു കൊണ്ടുപോവുമായിരുന്നു. ഒരു ലഹരിയില്‍ ഞങ്ങള്‍ തമ്മില്‍ അടുത്തു. എന്നാല്‍ ഞാന്‍ അറിഞ്ഞുകൊണ്ടുചെയ്യുന്നതല്ല ഇതെന്ന് പിന്നീടാണ് മനസിലായത്. എനിക്കു തരുന്ന ഡ്രിങ്ക്‌സായിരുന്നു അതിന് കാരണം. അതിന് ഒരാഴ്ചയ്ക്ക് ശേഷം അയാള്‍ എന്റെ ഭര്‍ത്താവായി പെരുമാറാന്‍ തുടങ്ങി. നിങ്ങള്‍ എന്റെ കാമുകന്‍ അല്ലെന്ന് പറഞ്ഞപ്പോള്‍ ചെരുപ്പുകൊണ്ട് അടിക്കാനായി പാഞ്ഞുവന്നു.- കങ്കണ പറഞ്ഞു.

അതിനിടെ ഇയാള്‍ ദുബായില്‍ നിന്ന് വന്ന ചിലരുമായുള്ള മീറ്റിങ്ങിന് കൊണ്ടുപോയി. പ്രായമായ ആളുകള്‍ക്കിടയില്‍ തന്നെ ഇരുത്തിയശേഷം അയാള്‍ പോയി. അവര്‍ എന്റെ നമ്ബര്‍ വാങ്ങിയപ്പോള്‍ തന്നെ ദുബായിലേക്ക് കടത്താന്‍ പോവുകയാണോ എന്ന് ഭയന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. അതിന് ശേഷം സിനിമയില്‍ തനിക്ക് ബ്രേക്ക് വന്നപ്പോള്‍ അയാള്‍ അസ്വസ്ഥനാവുകയും തന്നെ മയക്കുമരുന്ന് കുത്തിവെച്ച്‌ ഉറക്കിക്കെടുത്തിയെന്നുമാണ് താരം പറയുന്നത്. 2006 ല്‍ ഗാങ്സ്റ്റര്‍ സിനിമയില്‍ അവസരം ലഭിച്ചതിന് ശേഷമായിരുന്നു അത്. തനിക്ക് അവസരം ലഭിച്ചതറിഞ്ഞ് അയാള്‍ ബഹളം വെച്ചു. ഇത്ര പെട്ടെന്ന് അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് അയാള്‍ മദ്യ ലഹരിയില്‍ പറഞ്ഞത്. അതിന് ശേഷമാണ് മയക്കുമരുന്ന് കുത്തിവെച്ച്‌ എന്ന മയക്കിക്കിടത്തിയത്. ഇതോടെ എനിക്ക് ഷൂട്ടിന് പോവാന്‍ സാധിക്കാതെയായി. തുടര്‍ന്ന് സംവിധായകന്‍ അനുരാഗ് ബസുവിനോട് സംസാരിച്ചു. അയാളുടെ ഉപദ്രവത്തില്‍ നിന്ന് എന്നെ രക്ഷിക്കാന്‍ നിരവധി രാത്രികള്‍ അനുരാഗിന്റെ ഓഫിസില്‍ കഴിയാന്‍ എന്നെ അനുവദിച്ചു.- കങ്കണ പറഞ്ഞു.

You Might Also Like

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം

സംഗീത സംവിധായകൻ സുശിൻ ശ്യാം വിവാഹിതനായി, വധുവിനെ മനസ്സിലായോ? നിങ്ങൾ ഈ പെൺകുട്ടിയെ മുൻപ് ഒരു തവണ കണ്ടിട്ടുണ്ടാവും

എനിക്ക് ഭയങ്കര നല്ല ആൾക്കാരെ താല്പര്യമില്ല, കുറച്ച് അത്തരത്തിലുള്ള ആൾക്കാരെ ആണ് ഇഷ്ടം – ഭാവി പങ്കാളിയെ കുറിച്ച് മഞ്ഞുരുകും കാലം സീരിയൽ താരം മോനിഷ

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് സിനിമയ്ക്ക് വേണ്ടി നിർമ്മാതാക്കൾ പ്രകൃതിയോട് ചെയ്തത് ക്രൂരത, ഗുരുതര നിയമലംഘനം നടത്തിയതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

മലയാളം മാധ്യമങ്ങളെ നമ്പിയാൽ ഇങ്ങനെയിരിക്കും – അയോധ്യ പരിസരത്തെ കുരങ്ങുകൾക്ക് ഭക്ഷണം നൽകുവാൻ അക്ഷയ് കുമാർ 1 കോടി രൂപ സംഭാവന നൽകി എന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്

Share This Article
Facebook Twitter Email Print
Leave a comment

Leave a Reply

Your email address will not be published. Required fields are marked *

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?