ബോളിവുഡിലെ ചില പ്രമുഖര്‍ മറ്റുള്ളവരുടെ സ്വകാര്യജീവിതം ചോര്‍ത്തിയെടുക്കുന്നുവെന്ന ആരോപണവുമായി ബോളിവുഡ് താരം കങ്കണാ റണൗട്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് കങ്കണയുടെ ആരോപണം.
ഫോണുകളില്‍ നമ്പര്‍ സേവ് ചെയ്തില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷന് രാജ്യത്ത് നടപ്പാക്കാന്‍ ടെലികോം വകുപ്പിനോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
തട്ടിപ്പ് കോളുകള്‍ തടയുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. ഈ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ കങ്കണ രൂക്ഷമായ ഭാഷയില്‍ ആരോപണങ്ങളുന്നയിച്ചത്.
ഡാര്‍ക്ക് വെബ്ബിനെതിരെയും കേന്ദ്രം എന്തെങ്കിലും ചെയ്യണമെന്ന് കങ്കണ ആവശ്യപ്പെട്ടു. പല ജനപ്രിയ സിനിമാ പ്രവര്‍ത്തകരും ഡാര്‍ക്ക് വെബ്ബിലുണ്ട്.
അവിടെ നിന്ന് നിയമവിരുദ്ധമായ പലകാര്യങ്ങളും ചെയ്യുന്നു. കൂടാതെ മറ്റുള്ളവരുടെ വാട്ട്സ്ആപ്പ്, മെയിലുകള്‍ പോലുള്ള ആശയവിനിമയമാര്‍ഗങ്ങള്‍ ഹാക്ക് ചെയ്യുകയും ചെയ്യുന്നു.
അവരെ പൊളിച്ചടുക്കിയാല്‍ പല വമ്പന്മാരും വെളിപ്പെടുമെന്നും കങ്കണ കുറിച്ചു.
അതേസമയം നിലവില്‍ എമര്‍ജന്‍സി എന്ന ചിത്രത്തിന്റെ ജോലിത്തിരക്കിലാണ് കങ്കണ. ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്ത് പ്രധാനവേഷത്തിലെത്തുന്നതും കങ്കണതന്നെയാണ്.
മുന്‍ പ്രധാനമന്ത്രിഇന്ദിരാ ഗാന്ധിയായാണ് കങ്കണ ചിത്രത്തിലെത്തുന്നത്. മലയാളിതാരം വിശാഖ് നായരും ചിത്രത്തില്‍ ഒരു വേഷത്തിലെത്തുന്നുണ്ട്. തമിഴ് സംവിധായകന് വിജയ് ഒരുക്കുന്ന മാധവന് നായകനാവുന്ന ചിത്രവും കങ്കണയുടേതായി അണിയറയിലൊരുങ്ങുന്നുണ്ട്.