രാത്രിയും പകലും തമ്മിലുള്ള വ്യത്യാസം; ചോക്ലേറ്റ് നിറത്തിലെ സാരിയില്‍ സിംപിള്‍ ലുക്കില്‍ കല്യാണി

ഇന്ന് മലയാളത്തില്‍ മുന്നില്‍ നില്‍ക്കുന്ന നായിക മാരില്‍ ഒരാള്‍ കൂടിയാണ് കല്യാണി. 2017ല്‍ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തില്‍ ആണ് കല്യാണി ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. വരനെ ആവശ്യമുണ്ട്,മ രക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി , തല്ലുമാല തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും കല്യാണി അഭിനയിച്ചു.


ഇതിലെല്ലാം കല്യാണിയുടെ ലുക്കും ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. ഓരോ കഥാപാത്രങ്ങളില്‍ വരുമ്പോഴും എന്തൊരു ക്യൂട്ട് ആണ് കല്യാണി പ്രിയദര്‍ശന്‍. എന്നാല്‍ നേരത്തെ തടിച്ചുരുണ്ട ഒരു രൂപമായിരുന്നു കല്യാണിക്ക് . പിന്നീട് സ്ലിം ബ്യൂട്ടിയായി മാറുകയായിരുന്നു ഈ താരം.

ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, കല്യാണിയുടെ പഴയ ചിത്രവും ഇപ്പോഴത്തെ ചിത്രങ്ങളും കണ്ട് ആരാധകരെല്ലാം ഒരുപോലെ പറഞ്ഞ കാര്യമാണ്. വര്‍ക്കൗട്ട് ചെയ്യാനൊക്കെ മടിയാണെങ്കിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട് കല്യാണി.

ഇപ്പോള്‍ നടിയുടെ പുറത്തുവന്ന ചിത്രങ്ങളാണ് വൈറല്‍ ആവുന്നത്. സാരിയില്‍ വളരെ സിംപിള്‍ ലുക്കിലാണ് കല്യാണിയെ ചിത്രങ്ങളില്‍ കാണാനാവുക. ചോക്ലേറ്റ് നിറത്തിലെ സാരിയായിരുന്നു കല്യാണി ധരിച്ചത്. സ്ലീവ്ലെസ് ബ്ലൗസാണ് സാരിയ്ക്ക് പെയറായി താരം തെരഞ്ഞെടുത്തത്.


വലിയ ഒരു മാലയും ജിമിക്കിയും മാത്രമാണ് ആഭരണമായി കല്യാണി അണിഞ്ഞിരുന്നത്. മിനിമല്‍ മേക്കപ്പും താരത്തിന്റെ ലുക്ക് കൂട്ടി. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസം എന്നാണ് കല്യാണി ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സഹോദരന്‍ സിദ്ധാര്‍ത്ഥിന്റെ വിവാഹത്തിന് കല്യാണി പങ്കെടുത്തിരുന്നു അപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ആണിവ.