മലയാളത്തിലെ പ്രിയ താരം ജയറാമിന്റെ മകന് എന്ന നിലയില്‍ സിനിമയില്‍ എത്തിയ താരമാണ് കാളിദാസ് ജയറാം.ബാലതാരമായി അഭിനയം ആരംഭിച്ച താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ നായകനായി എത്തിയപ്പോള്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാന്‍ കാളിദാസിന് കഴിഞ്ഞില്ല.
മലയാളത്തില്‍ മികച്ച ചിത്രങ്ങള്‍ ഒന്നും കാളിദാസിന് ലഭിച്ചില്ല. മലയാളത്തില്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നില്ലെന്നും നല്ല സിനിമകള്‍ ലഭിക്കുന്നില്ല എന്നും കാളിദാസ് തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തമിഴില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ കാളിദാസിന് കഴിഞ്ഞിട്ടുണ്ട്.
പ്രേക്ഷക പ്രശംസയും നിരൂപണ പ്രശംസയും ഒരുപോലെ ലഭിച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ കാളിദാസിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിത കാളിദാസിന്റെ പുതിയ ചിത്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ കേട്ട് ആവേശം കൊള്ളുകയാണ് ആരാധകര്‍.
വിക്രത്തിന് ശേഷം കമല്ഹാസന് ഒപ്പം കാളിദാസിന്റെ പുതിയ ചിത്രം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഷങ്കര്‍- കമല്‍ ഹാസന് ടീമിന്റെ ഐക്കോണിക് ചിത്രം ഇന്ത്യന്റെ സീക്വല്‍ ഇന്ത്യന്‍ 2 ആണ് കാളിദാസിന്റെ പുതിയ ചിത്രം.
View this post on Instagram
ചിത്രത്തിന്റെ ഇപ്പോള്‍ പുരോഗമിക്കുന്ന തായ് വാന്‍ ഷെഡ്യൂളില്‍ കാളിദാസ് ജോയിന്‍ ചെയ്തു. ഷങ്കറിനൊപ്പം നില്ക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ കാളിദാസ് പങ്കുവച്ചിട്ടുമുണ്ട്.
കാജല്‍ അഗര്‍ വാള്, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, സിദ്ധാര്‍ഥ്, സമുദ്രക്കനി, ഗുഗു സോമസുന്ദരം, ഗുല്‍ഷന്‍ ഗ്രോവര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണിത്.
1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍2. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തി.