സംവിധായകൻ ഷെബി ചൗഘട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാക്കി പടയുടെ ആദ്യ ടീസർ എത്തി. സമകാലിക പശ്ചാത്തലത്തിൽ വ്യത്യസ്തമായൊരു പോലീസ് കഥയുമായിട്ടാണ് സംവിധായകൻ ഷെബി ചൗഘട് എത്തുന്നത്.
കേരളത്തിൽ ഏറ്റവും അധികം വിവാദങ്ങളിൽ പെടുന്ന വിഭാഗമാണ് പോലീസുകാർ. നീതി നടപ്പാക്കേണ്ട പോലീസ് ഉദ്യോഗസ്ഥർ
അനീതികാട്ടിയവർക്ക് ഒപ്പം നിൽക്കുമ്പോഴാണ് പഴി കേൾക്കേണ്ട അവസ്ഥയിലേക്ക് പോലീസ് ചെന്ന് കയറുക.
അത്തരത്തിലുള്ളവർക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയാവുകയാണ് “കാക്കിപ്പട” എന്ന ചിത്രത്തിന്റെ ആദ്യ ടീസർ.
ഇ എം സി ന്റെ കൊച്ചു മകൻ സുജിത്ത് ശങ്കറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സീനിയർ പോലീസ് ഓഫീസർ ആയിട്ടാണ് സുജിത്ത് എത്തുന്നത്.
ഈ കഥാപാത്രം തന്റെ കീഴ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്ന രംഗമാണ് ആദ്യ ടീസറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
“പക്ഷേ ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പോലീസല്ല, പിണറായി വിജയനാ… പണിയും പോകും അഴിയും എണ്ണേണ്ടിവരും എന്ന് സുജിത്ത് പറയുന്ന ഡയലോഗ് ശ്രദ്ധ നേടുന്നുണ്ട്.
അനീതി കാട്ടുന്ന ഉദ്യോഗസ്ഥർക്കുള്ള താക്കീത് ആണ് ഈ ഡയലോഗ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടർ- മാത്യൂസ് എബ്രഹാം. സംഗീതം – ജാസി ഗിഫ്റ്റ്, റോണി റാഫേൽ, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേൽ. ഗാനരചന- ഹരിനാരായണൻ,
എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് “കാക്കിപ്പട” നിർമ്മിച്ചിരിക്കുന്നത്. ജോയ് തമലം. കലാസംവിധാനം -സാബുറാം. നിർമ്മാണ നിർവ്വഹണം- എസ്.മുരുകൻ. മേക്കപ്പ് – പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ശങ്കർ എസ്.കെ. സംഘടനം- റൺ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ്. ഓഡിയോ റൈറ്സ്- സീ മ്യൂസിക്ക്.ഈ വർഷം ക്രിസ്തുമസ് റിലീസായി ചിത്രം എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.