മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കാജൽ അഗർവാൾ. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല താരം എങ്കിലും കാജലിന് മലയാളികൾ നൽകി വരുന്ന സ്വീകരണം അമ്പരപ്പിക്കുന്നതാണ്. ഇതിനു കാരണം മലയാളികൾ ഏറ്റെടുത്ത ഒരുപാട് തമിഴ് ചിത്രങ്ങളിൽ നായിക കാജൽ അഗർവാൾ ആയിരുന്നു എന്തുകൊണ്ടാണ്. വിജയ് നായകനായ തുപ്പാക്കി, സൂര്യ നായകനായ മാട്രാൻ, അജിത്ത് നായകനായ വിവേകം എന്നീ ചിത്രങ്ങളിലെല്ലാം നായിക കാജൽ അഗർവാൾ ആയിരുന്നു.
കഴിഞ്ഞമാസമാണ് കാജൽ അഗർവാൾ വിവാഹിതയായത്. മുംബൈയിലെ ഒരു ആഡംബര ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു വിവാഹം. മുംബൈ സ്വദേശിയായ ഗൗതം ആയിരുന്നു വരൻ. വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
പിന്നീട് ഇരുവരും ഹണിമൂൺ ആഘോഷിക്കാൻതിനു വേണ്ടി മാലിദ്വീപിൽ പോയിരുന്നു. അത്യന്തം ആഡംബരം നിറഞ്ഞ ബെഡ്റൂമിൽ ആയിരുന്നു ഇരുവരും താമസിച്ചിരുന്നത്. ലക്ഷങ്ങളായിരുന്നു ഒരു ദിവസത്തെ വാടക. ഇവിടെ നിന്നും എടുത്ത ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം തന്നെ ആയിരുന്നു തീർത്തത്.
ഇപ്പോൾ കൂടുതൽ ഹണിമൂൺ ചിത്രങ്ങൾ ആണ് പുറത്തുവരുന്നത്. കാജൽ അഗർവാൾ തന്നെയാണ് ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവച്ചത്. ഇങ്ങനെ ഒരു ഹണിമൂൺ ആണ് തങ്ങൾ സ്വപ്നം കണ്ടത് എന്നാണ് അധിക ആളുകളും ചിത്രങ്ങൾക്ക് താഴെ കമൻറ് ചെയ്യുന്നത്. എന്തായാലും അധിക മലയാളികളുടെ കയ്യിലും ലക്ഷങ്ങൾ പൊടിക്കാൻ ഇല്ലാത്തതുകൊണ്ട് അത് വെറും ഒരു സ്വപ്നമായി തന്നെ നിൽക്കുകയാണ് ഇപ്പോഴും.