മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കാജൽ അഗർവാൾ. ഇതുവരെ ഒരു മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും കാജൽ അഗർവാളിനു മലയാളികൾ നൽകിവരുന്ന സ്വീകരണം അമ്പരപ്പിക്കുന്നതാണ്. ഇതിന് കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് തെലുങ്ക് ചിത്രങ്ങളിൽ നായികയായി എത്തിയത് കാജൽ അഗർവാൾ ആയിരുന്നു എന്തുകൊണ്ടാണ്. വിജയ് നായകനായ തുപ്പാക്കി ജില്ലാ മെർസൽ, സൂര്യ നായകനായ മാട്രാൻ, അജിത്ത് നായകനായ വിവേകം എന്നീ ചിത്രങ്ങളിലെല്ലാം കാജൽ അഗർവാൾ ആയിരുന്നു നായിക.
രാജമൗലി സംവിധാനം ചെയ്ത ധീര എന്ന ചിത്രത്തിലൂടെയാണ് കാജൽ മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറുന്നത്. പിന്നീട് നിരവധി തമിഴ് തെലുങ്ക് സിനിമകളിൽ കാജൽ പ്രത്യക്ഷപ്പെട്ടു. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങൾക്കൊപ്പം എല്ലാം കാജൽ നായികയായി അഭിനയിച്ചു. നിലവിൽ തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് കാജൽ അഗർവാൾ.
കഴിഞ്ഞ ഒക്ടോബർ 30 ന് ആയിരുന്നു കാജൽ അഗർവാളിൻ്റെ വിവാഹം. മുംബൈയിലെ ഒരു ആഡംബര ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. സുഹൃത്തുക്കളും അടുത്ത കുടുംബക്കാരും മാത്രം പങ്കെടുത്ത ചടങ്ങ് മാത്രം ആയിരുന്നു വിവാഹം. മുംബൈ സ്വദേശിയായ ഗൗതം ആണ് കാജലിൻ്റെ ഭർത്താവ്. ഇപ്പോൾ ഇരുവരും മാലിദ്വീപിൽ ഹണിമൂൺ ആഘോഷിക്കുകയാണ്.
മാലിദ്വീപിൽ നിന്നുമുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. വെള്ളത്തിൽ ഉള്ളിലുള്ള ഒരു മുറിയിലാണ് ഇരുവരും താമസിക്കുന്നത്. മലയാളികൾക്ക് എല്ലാം ഒരു സ്വപ്ന ഹണിമൂൺ ലൊക്കേഷൻ ആയി മാറിയിരിക്കുകയാണ് മാലിദ്വീപ് ഇപ്പൊൾ. എന്നാൽ അവിടെ ഹണിമൂൺ വെച്ചു കളയാം എന്ന ചിന്തയൊന്നും വേണ്ട. സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത വാടകയാണ് ഇവിടെ ഒരു ദിവസത്തേക്ക്.
40 ലക്ഷം രൂപയാണ് ഒരു ദിവസത്തെ വാടക. മാലിദ്വീപ് അധികം പോപ്പുലേഷൻ ഇല്ലാത്ത സ്ഥലമാണ്. ഇവരുടെ പ്രധാന വരുമാന മാർഗ്ഗം ടൂറിസമാണ്. അതുകൊണ്ടുതന്നെ മറ്റുള്ള രാജ്യങ്ങളിലെ ഇത്തരം സെറ്റപ്പുകളിൽ നിന്നും വളരെ കുറഞ്ഞ വിലയാണ് ഇത് താരതമ്യേന. ഇനി കുറഞ്ഞാലും കൂടിയാലും, സാധാരണക്കാർക്ക് ഇതൊക്കെ കിട്ടാപാടകലെയാണ്.