നടൻ പൃഥ്വിരാജിൽ നിന്നും ഉണ്ടായ മോശം അനുഭവം പങ്കുവയ്ക്കുകയാണ് കൈതപ്രം. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം മനസ്സ് തുറന്നത്. തന്നെ സിനിമയിൽ നിന്നും മാറ്റാൻ ഇടപെട്ടു എന്ന് ഇദ്ദേഹം ആരോപിക്കുന്നു. ഈ കാലും വെച്ച് മുടന്തി രണ്ടാമത്തെ നില വരെ താൻ കയറി.
ദീപക് ദേവിന്റെ സ്റ്റുഡിയോയിൽ പോയി എഴുതിയത് തന്നെ അങ്ങനെയാണ്. ഇത്രയൊക്കെയായിട്ടും തന്നെ അയാൾ പറഞ്ഞയക്കുമ്പോൾ അതിൻറെ വേദന എത്രയുണ്ടെന്ന് ആലോചിച്ചു നോക്കണം. ഇത്രയും മണ്ടൻ ആണല്ലോ അയാൾ എന്ന് താൻ ആലോചിച്ചു.
ഇങ്ങനെയുള്ള ആൾക്കാർ ഉണ്ട്. ഇപ്പോഴത്തെ സൂപ്പർതാരങ്ങൾക്കൊക്കെ താൻ പോര എന്ന മട്ടാണ്. താൻ എഴുതിയ പാട്ടിലൂടെയാണ് സൂപ്പർതാരങ്ങളും താരമായത്. താൻ അവരെ വിമർശിക്കുന്നില്ല. പലരും പലതും മറക്കുന്നുണ്ട്. തനിക്ക് മറക്കാൻ പറ്റില്ല. തൻ്റെ അച്ഛനെയും അമ്മയേയും താൻ മറക്കാറില്ല.
അതുകൊണ്ടുതന്നെ ജയരാജിനെയും, ലോഹിതദാസിനെയും, മോഹൻലാലിനെയും, മമ്മൂട്ടിയെയും, ദിലീപിനെയും ഒന്നും മറക്കാൻ പറ്റില്ല. ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത സിനിമയിൽ നിന്ന് പാട്ട് എഴുതാനായി വിളിച്ചുവരുത്തിയ ശേഷം പൃഥ്വിരാജ് ഒഴിവാക്കി എന്നാണ് കൈതപ്രം ഇപ്പോൾ ആരോപിക്കുന്നത്. ഇദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.